ADVERTISEMENT

‌നാടൻ രുചിയിൽ മുരിങ്ങയിലയും പരിപ്പും ചേർത്തൊരു കറി.

ആവശ്യമുള്ള ചേരുവകള്‍

  • മുരിങ്ങയില - 2 കപ്പ്
  • തുവര പരിപ്പ് – 1 കപ്പ്
  • പച്ചമുളക് - 2 എണ്ണം
  • ചുവന്നമുളക് - 2 എണ്ണം
  • തേങ്ങ ചിരവിയത് - ഒരുകപ്പ്
  • വെളുത്തുള്ളി - 2 എണ്ണം
  • ചുവന്നുള്ളി - 4 എണ്ണം
  • ജീരകം - ഒരു ടീസ്പൂണ്‍
  • വെളിച്ചെണ്ണ - ഒരു ടേബിള്‍സ്പൂണ്‍
  • ഉപ്പ് – ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

1. മുരിങ്ങയില തണ്ടില്‍നിന്നും വേര്‍പെടുത്തി കഴുകി വൃത്തിയാക്കിയെടുക്കുക.
2. തുവര പരിപ്പ് കുറച്ചു വെള്ളം ചേർത്ത് വേവിയ്ക്കാൻ വയ്ക്കുക.
3. അരപ്പിനായി തേങ്ങ ചിരവിയത്, മുളക്, വെളുത്തുള്ളി, ചുവന്നുള്ളി, ജീരകം എന്നിവ ചേര്‍ത്ത് അരയ്ക്കുക.
4. കുറച്ച് ചുവന്നുള്ളിയും ചുവന്നമുളകും അരിഞ്ഞുവയ്ക്കുക.
5. പാത്രം ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് അരിഞ്ഞുവച്ച ചുവന്നുള്ളിയും ചുവന്നമുളകും ചേര്‍ത്ത് വഴറ്റുക.
6. ഇതിലേക്ക് മുരിങ്ങയില ചേര്‍ത്ത് വഴറ്റിയെടുക്കുക.
7. മുരിങ്ങയില വാടി വരുമ്പോള്‍ വേവിച്ചു വച്ച പരിപ്പ്, അരപ്പ്, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക.
8. ചെറുതിള വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റുക. മിനിറ്റു കൊണ്ട് മുരിങ്ങയില കറി തയാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com