ഏത്തപ്പഴവും അവലും ചേർത്ത് രുചികരമായ സ്വീറ്റ് ബോൾസ് വളരെ എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- അവൽ - 1 കപ്പ്
- ഏത്തപ്പഴം - 1
- നെയ്യ് / എണ്ണ - 1 ടേബിൾസ്പൂൺ
- കശുവണ്ടി - 1 ടേബിൾസ്പൂൺ
- ഉണക്കമുന്തിരി - 1 ടേബിൾസ്പൂൺ
- ശർക്കര - 50 ഗ്രാം
- വെള്ളം - 4 ടേബിൾസ്പൂൺ
- നാളികേരം - 3 ടേബിൾസ്പൂൺ
- ഏലയ്ക്കാപ്പൊടി - 1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
- ഒരു ഫ്രൈയിങ് പാനിലേക്ക് അവൽ ചേർത്ത് നന്നായിട്ട് മൊരിഞ്ഞു വരുന്നത് വരെ വറുത്തെടുക്കണം.
- ചൂട് കുറഞ്ഞശേഷം അവൽ ഒരു മിക്സിയുടെ ജാറിലിട്ട് നന്നായിട്ട് പൊടിച്ചെടുക്കണം.
- ഒരു ഫ്രൈയിങ് പാനിൽ ശർക്കരയും വെള്ളവും ചേർത്ത് നന്നായിട്ട് ഉരുക്കിയെടുക്കണം. ഇനി ഈ ശർക്കരപ്പാനി അരിച്ചെടുത്ത് മാറ്റി വയ്ക്കുക.
- ഇനി ഒരു പാനിൽ നെയ്യൊഴിച്ച് കശുവണ്ടിയും ഉണക്കമുന്തിരിയും മൂപ്പിച്ചെടുക്കുക. ഇനി അരിഞ്ഞു വച്ച പഴം ചേർത്ത് പഴം നന്നായിട്ട് വഴറ്റുക. പഴം വഴന്ന് കഴിയുമ്പോൾ ശർക്കര പാനിയും ചിരകിയ തേങ്ങയും പൊടിച്ചെടുത്ത അവലും ചേർത്ത് നല്ലത് പോലെ ഇളക്കിയെടുക്കുക. ഇനി ഏലയ്ക്കാപ്പൊടി കൂടി ചേർത്ത് യോജിപ്പിച്ച ശേഷം ഗ്യാസ് ഓഫ് ചെയ്യാം.
- ഇനി ഈ മിശ്രിതം കുറച്ച് ചൂടാറി കഴിയുമ്പോൾ ഇതിലേക്ക് ആവശ്യമെങ്കിൽ കുറച്ച് എള്ള് കൂടി ചേർത്ത് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കാം. ഹെൽത്തിയും ടേസ്റ്റിയുമായ പലഹാരം റെഡി.