ADVERTISEMENT

ബിരിയാണി രുചിയുടെ പറുദീസ ഹൈദരാബാദ് തന്നെ, അവിടുത്തെ സ്പെഷൽ ചിക്കൻ‍ ദം ബിരിയാണി എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ:
ചിക്കൻ – 1 കിലോ (ഇടത്തരം വലുപ്പമുള്ള കഷണങ്ങളായി മുറിക്കുക)
ബസ്മതി അരി – 1 കിലോ
സവാള – 5 എണ്ണം
എണ്ണ – 6 ടീസ്പൂൺ
നെയ്യ് – 3 ടീസ്പൂൺ


A. ചിക്കൻ മാരിനേറ്റ് ചെയ്യുന്നതിന്:
• ഉപ്പ്
• നാരങ്ങ – 1
• ചുവന്ന മുളകുപൊടി – 1 ടീസ്പൂൺ
• മല്ലിപ്പൊടി – 1 ടീസ്പൂൺ
• കുരുമുളക് പൊടി – 2 ടീസ്പൂൺ
• സാ ജീരകം – 1 1/2 ടീസ്പൂൺ
• ഗ്രാമ്പൂ – 2
• ഏലയ്ക്കായ – 1
• കറുവപ്പട്ട – 2 ഇഞ്ച് നീളത്തിൽ
• ഇഞ്ചി – 1 ഇഞ്ച് നീളത്തിൽ
• വെളുത്തുള്ളി – 4
• പച്ചമുളക് – 6-7
• പുതിന ഇലകൾ – 12-15
• മല്ലിയില – ഒരു പിടി
• കുങ്കുമപൂവ്
• തൈര് – 3/4 കപ്പ്
• സവാള – 4 എണ്ണം വറുത്തെടുത്തത്
• എണ്ണയും നെയ്യും – 1 ടീസ്പൂൺ


B. അരി പാചകം ചെയ്യുന്നതിന്
• ബസ്മതി അരി – 1 കിലോഗ്രാം
• സാജീരകം – 2 ടീസ്പൂൺ
• നാരങ്ങാനീര് – 1 ടീസ്പൂൺ
• ഓയിൽ – 2 ടീസ്പൂൺ
• കുങ്കുമം – ഒരു നുള്ള്
• ഉപ്പ്


C. ദം ചെയ്യുന്നതിന്:

• പുതിന ഇല – 10 എണ്ണം
• മല്ലിയില
• വറുത്ത ഉള്ളി
• പുഴുങ്ങിയ മുട്ട – 5 എണ്ണം
• ഒരു പിടി കുങ്കുമപൂവ് ഇട്ട പാൽ
• ചൂടുവെള്ളം – 1/2 കപ്പ്.
• പച്ചമുളക് – 3-4

തയാറാക്കുന്ന വിധം:

A. ചിക്കൻ മാരിനേറ്റ് ചെയ്യുന്നതിന്:

സവാള അരിഞ്ഞത് എണ്ണയിലും നെയ്യ് മിശ്രിതത്തിലും വറുത്തെടുക്കുക. ഈ സവാള ദം ചെയ്യുമ്പോൾ ചേർക്കാൻ മാറ്റിവയ്ക്കുക.
ദം ചെയ്യുന്നതിനായി ഉള്ളി വറുക്കാൻ ഉപയോഗിച്ച ഓയിലും മാറ്റി വയ്ക്കണം.

ഹൈദരാബാദ് മസാലപ്പൊടി ഉണ്ടാക്കുന്നതിനായി ഒരു മിക്സിയുടെ ജാറിൽ സാജീരകം, കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്കായ എന്നിവ ചേർത്ത് നന്നായി പൊടിക്കുക.

മിക്സിയിൽ ഇഞ്ചി, വെളുത്തുള്ളി, പുതിനയില, മല്ലിയില, പച്ചമുളക്, ഒരു ടീസ്പൂൺ തൈര്, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് പൊടിക്കുക.

ഒരു വലിയ പാത്രത്തിൽ ചിക്കൻ, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. അതിനുശേഷം മസാലപ്പൊടി, പൊടിച്ച പേസ്റ്റ്, ചുവന്ന മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, വറുത്ത സവാള, തൈര് എന്നിവ ചേർത്ത് നന്നായി ഇളക്കുക.

3-4 ടീസ്പൂൺ മാറ്റിവച്ച ഓയിൽ, കുങ്കുമം എന്നിവ ചേർത്ത് നന്നായി ഇളക്കുക. കുറഞ്ഞത് 1 മണിക്കൂറെങ്കിലും മാറ്റിവയ്ക്കുക.

B. അരി പാചകം ചെയ്യുന്നതിന്:
ബസ്മതി അരി 30 മിനിറ്റ് കഴുകി മുക്കിവയ്ക്കുക.
ഒരു കലത്തിൽ, അരി പാകം ചെയ്യുന്നതിന് ഏകദേശം 2.5 ലിറ്റർ വെള്ളം എടുക്കുക. ഉയർന്ന ചൂടിൽ വയ്ക്കുക.
വെള്ളം തിളച്ചു തുടങ്ങുമ്പോൾ സാ ജീരകം, വെജിറ്റബിൾ ഓയിൽ, ഉപ്പ് എന്നിവ ചേർക്കുക. ഉപ്പ് അലിയിക്കാൻ നന്നായി ഇളക്കുക. വെള്ളത്തിൽ നന്നായി ഉപ്പ് ചേർക്കണം.
തിളച്ചുകൊണ്ടിരിക്കുമ്പോൾ, കഴുകിയ ബസ്മതി അരി ചേർത്ത് നന്നായി ഇളക്കുക.
ഉയർന്ന ചൂടിൽ ഇത് തിളപ്പിക്കുന്നത് തുടരുക. വളരെ ചെറുതായി കുറച്ച് തവണ ഇളക്കുക. അരി പൊട്ടാതിരിക്കാൻ ശ്രദ്ധിക്കുക.
അരി പകുതി വേവിച്ചുകഴിഞ്ഞാൽ (ഉയർന്ന തീയിൽ ഏകദേശം 7 മിനിറ്റ് എടുക്കും) അരി അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

C. ദം ചെയ്യുന്നതിന്:
ഒരു കലം എടുത്ത് കുറഞ്ഞ തീയിൽ വയ്ക്കുക, ഉള്ളി വറുക്കാൻ ഉപയോഗിച്ച മിശ്രിതം (എണ്ണയും നെയ്യും) പകുതി ചേർക്കുക. അതിനുശേഷം അതിലേക് മാരിനേറ്റ് ചെയ്ത ചിക്കൻ കഷ്ണങ്ങൾ അടുക്കിവയ്ക്കുക.

മുകളിൽ അരിഞ്ഞ മല്ലി, പുതിനയില, വറുത്ത ഉള്ളി എന്നിവ വിതറുക.
എന്നിട്ട് വേവിച്ച പകുതി അരി കലത്തിൽ ക്രമീകരിച്ച ചിക്കന്റെ മുകളിൽ പരത്തുക.
വറുത്ത ഉള്ളിയുടെ പകുതിയും അരിഞ്ഞ പുതിനയിലയും മല്ലിയിലയും എന്നിവ വിതറുക.
ബാക്കി പകുതി വീണ്ടും അതിനു മുകളിൽ പരത്തുക.
വേവിച്ച മുട്ടയും, പച്ചമുളകും അതിനു മുകളിൽ വയ്ക്കുക.
ശേഷം ബാക്കിയുള്ള വറുത്ത ഉള്ളി, അരിഞ്ഞ പുതിനയില, മല്ലിയില എന്നിവ വിതറുക.

ഇനി ബാക്കിയുള്ള എണ്ണയും നെയ്യും അരിയിൽ ഒരു വൃത്താകൃതിയിൽ ഒഴിക്കുക. അതുപോലെ തന്നെ ഒരു പിടി കുങ്കുമപൂവ് ചേർത്ത പാൽ മുകളിൽ ഒഴിക്കുക.

പാത്രം അടച്ച് കുറഞ്ഞ തീയിൽ 30 മിനിറ്റ് വേവിക്കുക.

30 മിനിറ്റിനു ശേഷം തീ അണച്ച്, തുറക്കുന്നതിന് മുമ്പ് ബിരിയാണി 15 മിനിറ്റ് എങ്കിലും വയ്ക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com