ADVERTISEMENT

ആവിയിൽ വേവിച്ച് എടുത്ത പോഷക സമൃദ്ധമായ ഓട്സ് ഇഡ്ഡലി, സ്വാദോടെ കഴിക്കാം.

ചേരുവകൾ 

1. ഓട്സ് - 1 കപ്പ് 
2. റവ - 1/2 കപ്പ്
3. തൈര്   - 1 കപ്പ് 
4. വെള്ളം  - 1 കപ്പ് 
5. വെളിച്ചെണ്ണ-  1 ടേബിൾസ്പൂൺ 
6. കടുക്  - 1 ടീസ്പൂൺ 
7. ജീരകം  - 1 ടീസ്പൂൺ 
8. ഉഴുന്ന് പരിപ്പ്  - 1 ടീസ്പൂൺ 
9. കടലപ്പരിപ്പ്  - 1 ടീസ്പൂൺ 
10. ചെറിയ ഉള്ളി അരിഞ്ഞത്  -  1 ടേബിൾസ്പൂൺ 
11. പച്ചമുളക് അരിഞ്ഞത്  -  1 ടേബിൾസ്പൂൺ 
12. കാരറ്റ് / ബീറ്റ്റൂട്ട് / ഏതെങ്കിലും  വെജിറ്റബിൾ അരിഞ്ഞത്  - 1/2 കപ്പ്
13. ഉപ്പ് - ആവശ്യത്തിന്  
14. ബേക്കിങ് സോഡ - 3/4 ടീസ്പൂൺ അല്ലെങ്കിൽ ഈനോ ഫ്രൂട്ട്  സാൾട്ട് - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം 

ഒരു ഫ്രൈയിങ് പാനിൽ ഓട്സ്  വറുത്ത് ചൂടാറുമ്പോൾ പൊടിച്ചെടുക്കുക. 

മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. ജീരകം, ഉഴുന്നുപരിപ്പ്,  കടലപ്പരിപ്പ്, ചെറിയ ഉള്ളി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്  എന്നിവ ചേർത്ത് വഴറ്റുക. അതിനുശേഷം കാരറ്റ് / ബീറ്റ്റൂട്ട് /  അല്ലെങ്കിൽ ഏതെങ്കിലും  വെജിറ്റബിൾ അരിഞ്ഞതും കൂടി  ഇട്ട് വഴറ്റിയതിനു ശേഷം റവ ഇട്ടു ചെറുതായി വറക്കുക. പൊടിച്ചുവച്ച ഓട്സും കൂടി ഇട്ടുകൊടുക്കുക.

ചൂടാറുമ്പോൾ ഇതിലേക്ക് ഒരു കപ്പ് തൈരും ആവശ്യത്തിന് വെള്ളവും ചേർത്ത് ഇഡ്ഡലി മാവിന്റെ പാകത്തിൽ കുഴച്ചെടുക്കുക. ഇത് അര മണിക്കൂർ ഒന്ന് മാറ്റിവയ്ക്കണം. 

അര മണിക്കൂറിനു ശേഷം ഇതിലേക്ക് ബേക്കിങ് സോഡ - 3/4 ടീസ്പൂൺ അല്ലെങ്കിൽ ഈനോ ഫ്രൂട്ട്  സാൾട്ട് - 1 ടീസ്പൂൺ ഇട്ടുകൊടുത്തു നന്നായി യോജിപ്പിക്കുക. 

ഈ മാവ് ഇഡ്ഡലി തട്ടിൽ ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുക. പോഷക സമൃദ്ധമായ ഓട്സ് ഇഡ്ഡലി റെഡി . 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com