ADVERTISEMENT

രണ്ട് ബീറ്റ്റൂട്ട് ഉണ്ടെങ്കിൽ നിമിഷ നേരം കൊണ്ട് കുട്ടികൾക്കൊരു ഹെൽത്തി കറുമുറു ചിപ്സ് തയാറാക്കി കൊടുക്കാം.

ചേരുവകൾ 

  • ബീറ്റ്റൂട്ട് - രണ്ടെണ്ണം 
  • മുളകുപൊടി - 1 ടേബിൾസ്പൂൺ
  • കടലമാവ് - 3 ടേബിൾസ്പൂൺ
  • അരിപൊടി - 1 ടേബിൾസ്പൂൺ
  • ഉപ്പ്, വെളിച്ചെണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം 

ബീറ്റ്റൂട്ട് കനംകുറച്ച് നീളത്തിലോ/വട്ടത്തിലോ അരിയുക. ഇത് ആവശ്യത്തിന് ഉപ്പും മുളകുപൊടിയും,  കടലമാവ്, അരിപ്പൊടി എന്നിവ പുരട്ടി കുറച്ചുനേരം വയ്ക്കണം. 

ഇനി ഇത് വെളിച്ചെണ്ണയിൽ വറുത്തോളൂ. ബീറ്റ്റൂട്ട് ചിപ്സ് തയാര്‍.

English Summary : Healthy Delicious Energy Snack Beetroot Chips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com