ADVERTISEMENT

നെയ്പ്പായസം തയാറാക്കാൻ അരി തന്നെ വേണമെന്നില്ല. പുതിയ രുചികൾ തേടുന്നവർക്ക് നുറുക്കുഗോതമ്പ് കൊണ്ടും നെയ്പ്പായസം തയാറാക്കാം.

ചേരുവകൾ

  • നുറുക്കുഗോതമ്പ് - ഒരു കപ്പ്
  • വെള്ളം- രണ്ടര കപ്പ്
  • ശർക്കര -500 ഗ്രാം
  • നെയ്യ് - കാൽക്കപ്പ് + 5 ടേബിൾസ്പൂൺ
  • തേങ്ങ ചിരകിയത് - ഒരു കപ്പ്
  • ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം

ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ നുറുക്കുഗോതമ്പ് ചെറിയ തീയിൽ 10 മിനിറ്റ് വറുത്തെടുക്കുക. നന്നായി കഴുകിയ ശേഷം ഒരു പ്രഷർ കുക്കറിൽ രണ്ടര കപ്പ് വെള്ളം ചേർത്ത് വേവിക്കുക. ഒരു വിസിൽ വന്ന ശേഷം തീ കുറച്ച് 5 മിനിറ്റ് കൂടി വേവിച്ചാൽ നന്നായി വെന്തു കിട്ടും.

ശർക്കര ഒരു ഗ്ലാസ് വെള്ളം ചേർത്ത് തിളപ്പിച്ചശേഷം അരിച്ചെടുക്കുക.

നന്നായി വെന്ത നുറുക്ക് ഗോതമ്പിലേക്ക് ശർക്കര പാനിയും കാൽ കപ്പ് നെയ്യും ചേർത്ത് നന്നായി വരട്ടി എടുക്കണം.

ഗോതമ്പും ശർക്കരയും കൂടി നന്നായി യോജിച്ചു വരുമ്പോൾ തേങ്ങ ചിരകിയത് ചേർക്കാം.

എല്ലാംകൂടി യോജിച്ച് പായസം കുറുകി തുടങ്ങുമ്പോൾ ഒരു സ്പൂൺ നെയ്യ് കൂടി ഒഴിച്ച് കൊടുത്ത് തീ ഓഫ് ചെയ്യാം. രുചികരമായ നെയ്പ്പായസം തയാർ. നല്ല ചൂടോടെ  അല്പം തെറ്റിപ്പൂവും  തുളസിയിലയും വിതറി വാഴയിലകൊണ്ട് അടച്ചു അൽപനേരം വെച്ചാൽ പായസത്തിന് രുചിയേറും.

English Summary  : Delicious Neypayasam with broken wheat.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com