ഭക്ഷണം കഴിക്കാൻ മടിയുള്ള കുട്ടികൾ സ്വാദിഷ്ഠമായ ഈ അവൽ മിൽക്ക് തയാറാക്കി കൊടുക്കൂ.
ചേരുവകൾ
- അവൽ - 1 കപ്പ്
- പാൽ - 2 ഗ്ലാസ്
- പാളയംകോടൻ പഴം - 2 എണ്ണം
- ബിസ്ക്കറ്റ് - 4 എണ്ണം
- ചെറിപ്പഴം -10 എണ്ണം
- ഉണക്കമുന്തിരി - 10 എണ്ണം
- കശുവണ്ടിപരിപ്പ് - എണ്ണം
- ബൂസ്റ്റ് - 2 സ്പൂൺ
- പഞ്ചസാര - 2 സ്പൂൺ
തയാറാക്കുന്ന വിധം
- അവൽ ഒരു ഫ്രൈയിങ് പാനിൽ ഇട്ട് നന്നായി വറുത്തെടുക്കുക.
- പാൽ തിളപ്പിച്ച് തണുക്കാനായി വയ്ക്കുക.
- തൊലികളഞ്ഞെടുത്ത പാളയംകോടൻ പഴം നന്നായി ഉടച്ചെടുക്കുക. ഇനി ഒരു വലിയ ഗ്ലാസിലേക്ക് ചേരുവകളെല്ലാം ഓരോന്നായി ചേർത്ത് കൊടുക്കുക.
- ആദ്യം ഉടച്ചെടുത്ത പഴം ചേർക്കുക. മുകളിൽ വറത്തുവച്ചിരിക്കുന്ന അവൽ ചേർത്ത് കൊടുക്കുക.
- അതിനുമുകളിലേക്ക് ബിസ്ക്കറ്റ് പൊടിച്ചത് ചേർക്കാം. ഇനി അതിനു മുകളിലായി ചെറിപ്പഴം അരിഞ്ഞതും ഉണക്ക മുന്തിരിയും കശുവണ്ടിപ്പരിപ്പുമെല്ലാം ചേർക്കാം.
- അതിനു ശേഷം ബൂസ്റ്റോ ഹോർലിക്സോ ചേർത്ത് കൊടുക്കാം. അൽപം പഞ്ചസാര കൂടി ചേർക്കാം. വീണ്ടും ഇതിനു മുകളിലായി ബാക്കിയുള്ള പഴവും അവലുമൊക്കെ ചേർക്കാം.
അവസാനമായി തണുത്ത പാലും കൂടി ഒഴിക്കുക. അലങ്കാരത്തിനായി ചെറിപ്പഴം അരിഞ്ഞതും ഉണക്ക മുന്തിരിയും കശുവണ്ടിപ്പരിപ്പുമെല്ലാം ചേർക്കാം. അങ്ങനെ വളരെ എളുപ്പത്തിൽ രുചികരമായ അവൽ മിൽക്ക് തയാറാക്കാം.
English Summary : Malabar Special Aval Milk