ADVERTISEMENT

ചൂടിന് ഒരു ആശ്വാസമായി വീട്ടിലുള്ള കുറച്ചു ചേരുവകൾ നിറച്ച  അവൽ മിൽക്ക് എങ്ങനെ തയാറാക്കാം എന്ന് നോക്കാം.

ചേരുവകൾ

  • അവൽ – അരക്കപ്പ്
  • ചെറുപഴം – രണ്ടെണ്ണം
  • നിലക്കടല – കാൽക്കപ്പ്
  • കണ്ടൻസ് മിൽക്ക്  – ഒരു ടേബിൾസ്പൂൺ
  • പാൽ – ഒരു കപ്പ്
  • പഞ്ചസാര – രണ്ട് ടീസ്പൂൺ

തയാറാക്കുന്ന വിധം

  • അവൽ രണ്ടു മിനിറ്റ് ചെറുതീയിൽ വറുത്ത് മാറ്റി വയ്ക്കുക.  
  • രണ്ടു ചെറുപഴം നന്നായി ഉടച്ച് അതിനുശേഷം ഒരു ഗ്ലാസ്സിലേക്ക് ഇടുക. 
  • ഇതിനു മുകളിലായി രണ്ട് ടേബിൾ സ്പൂൺ നിലക്കടലയും കണ്ടൻസ്ഡ് മിൽക്കും ചേർക്കുക. 
  • അതിനുമുകളിൽ ആറ് ടേബിൾ സ്പൂൺ വറുത്ത അവിൽ ചേർത്തതിനുശേഷം, രണ്ട് ടീസ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കിയ തണുത്ത പാൽ അതിനുമുകളിലായി ഒഴിക്കുക. ഇതിനു മുകളിൽ ബാക്കിയുള്ള നിലക്കടല വിതറി ഫ്രിഡ്ജിൽ വച്ചതിനു ശേഷമോ അല്ലാതെയോ കഴിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com