ADVERTISEMENT

വീടുകളിൽ മിക്കവാറും ഒരാഴ്ചയിൽ ഒരു ദിവസം എങ്കിലും പ്രഭാത ഭക്ഷണത്തിനു ഇഡലി ഉണ്ടാവും. സാമ്പാർ അല്ലെങ്കിൽ ചമ്മന്തി ആവും ഇഡലിക്ക് കോമ്പിനേഷൻ ആയിട്ട് ഉണ്ടാകാറുള്ളത്. അപ്പോൾ ഇനി കറി ഒന്നും ഇല്ലെങ്കിലും ഇഡലി നമ്മുക്ക് കഴിക്കാം. അതും കൂടുതൽ ഹെൽത്തി ആയി. അതിനുള്ള ഒരു വഴി ആണ് നമ്മുടെ ഈ ചന്ന ഇഡ്ഡലി.

ചേരുവകൾ

  • ഇഡ്ഡലി മാവ്
  • വെള്ള കടല - 1/2 കപ്പ്‌
  • സവാള -1
  • ഇഞ്ചി - വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ
  • മുളകുപൊടി- 1 ടേബിൾസ്പൂൺ
  • മല്ലിപ്പൊടി- 1/2 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
  • ഗരം മസാല- 1 ടീസ്പൂൺ
  • കറിവേപ്പില
  • ഉപ്പ്
  • ഓയിൽ - 1 ടേബിൾസ്പൂൺ

 

തയാറാക്കുന്ന വിധം

ആദ്യം പ്രഷർ കുക്കറിൽ കടലയും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചെടുക്കണം. 

അതിന് ശേഷം ഒരു ഫ്രൈയിങ് പാനിൽ ഓയിൽ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി എന്നിവ നന്നായി വഴറ്റണം. ഇതിലേക്ക് സവാള, കറിവേപ്പില എന്നിവ കൂടി ചേർത്ത് നന്നായി വഴറ്റുക. സവാള ബ്രൗൺ കളർ ആകുമ്പോൾ പൊടികൾ ചേർത്ത് മൂപ്പിക്കണം. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന കടല ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കണം. അതിന് ശേഷം ഒരു ഇഡ്ഡലി തട്ടിലേക്ക് കുറച്ച് മാവ് ഒഴിച്ച് കൊടുക്കണം അതിന് മുകളിൽ തയാറാക്കി വച്ചിരിക്കുന്ന മസാല വച്ച് കൊടുക്കണം. എന്നിട്ട് അതിന് മുകളിൽ ബാക്കി മാവ് ഒഴിച്ച്  അടച്ചു വച്ച് വേവിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com