ADVERTISEMENT

രാവിലത്തെ ബ്രേക്ഫാസ്റ്റിന് 5 മിനിറ്റ് കൊണ്ട് തയാറാക്കാം രുചികരമായ വെജിറ്റബിൾ സാൻവിച്ച്

ചേരുവകൾ

  • ബ്രഡ് - 6 കഷ്ണം
  • കാരറ്റ് - 1/4 കപ്പ് അരിഞ്ഞത്
  • കാബേജ് - 1/2 കപ്പ് അരിഞ്ഞത്
  • പച്ച കാപ്സിക്കം - 3 ടേബിൾസ്പൂൺ
  • മഞ്ഞ കാപ്സിക്കം - 3 ടേബിൾസ്പൂൺ
  • സാലഡ് വെള്ളരിക്ക - 1/4 കപ്പ് അരിഞ്ഞത്
  • മയോണൈസ്‌ - 4 ടേബിൾസ്പൂൺ
  • കുരുമുളക് പൊടി - 1/2 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • ബട്ടർ - ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • ഒരു ബൗളിലേക്ക്‌ കാരറ്റ്, കാബേജ് , കാപ്സിക്കം , വെള്ളരിക്ക എന്നിവ അരിഞ്ഞതും കുരുമുളകു പൊടി, മയോണൈസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് എടുത്താൽ സാൻവിച്ച് ഫില്ലിംഗ് റെഡി.
  • ശേഷം ബ്രഡ്ഡിന്റെ വശങ്ങൾ മുറിച്ച് കളഞ്ഞ് കുറച്ച് ബട്ടർ തേച്ച് തയാറാക്കിയ ഫില്ലിങ് ഒരു ബ്രഡിൽ നന്നായി തേച്ച് പിടിപ്പിക്കുക. ശേഷം വേറൊരു ബ്രഡ് കൊണ്ട്  അടച്ച് എടുക്കാം.

Note - വേണമെങ്കിൽ പാനിൽ വച്ച് ടോസ്റ്റ്‌ ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

English Summary : Readers Recipe Sunday Special Veg Sandwich


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com