തട്ടുകടയിലെ കപ്പയും മുട്ടയും കൊതിയൂറും രുചിയിൽ 

kappa-egg
SHARE

കപ്പയും മീനും മാത്രമല്ല, മുട്ട ചിക്കിപ്പൊരിച്ചും ഉഗ്രൻ രുചിയിൽ തയാറാക്കാം.

ചേരുവകൾ

  • കപ്പ          - 1     കിലോ
  • വെളിച്ചെണ്ണ -   3 ടേബിൾസ്പൂൺ
  • സവാള പൊടിയായി അരിഞ്ഞത്    - 1 കപ്പ്
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ  
  • പച്ചമുളക്                - 2   എണ്ണം
  • മഞ്ഞൾപ്പൊടി         - 1/4 ടീസ്പൂൺ
  • മുളകുപൊടി           -   1   ടീസ്പൂൺ
  • മല്ലിപ്പൊടി               -  2   ടീസ്പൂൺ
  • കുരുമുളക് പൊടി   - 1/2 ടീസ്പൂൺ
  • കറിവേപ്പില - 2 തണ്ട്   
  • ഉപ്പ്  -  ആവശ്യത്തിന്
  • വെള്ളം  -  1/4 കപ്പ്

മുട്ട ചിക്കിപ്പൊരിക്കാൻ ആവശ്യമായ ചേരുവകൾ 

  • മുട്ട                    - 3    എണ്ണം
  • വെളിച്ചെണ്ണ      - 2 ടേബിൾസ്പൂൺ
  • സവാള പൊടിയായി അരിഞ്ഞത്    - 1 കപ്പ്
  • പച്ചമുളക്        - 2   എണ്ണം
  • കറിവേപ്പില - 1 തണ്ട്   
  • ഉപ്പ്  - ആവശ്യത്തിന്

തയാറാക്കുന്ന വിധം

1. കപ്പ ചെറുതായി അരിഞ്ഞ് മഞ്ഞൾപ്പൊടിയും ഉപ്പും വെള്ളവും ചേർത്ത് നന്നായി വേവിക്കുക.

2. ഒരു പാനിൽ എണ്ണ ഒഴിച്ച് ഉള്ളിയും പച്ചമുളകും  കറിവേപ്പിലയും  ഉപ്പും ചേർത്ത് ചെറുതായി  വഴറ്റിയതിനു ശേഷം മുട്ട ചേർത്ത് നന്നായി ഇളക്കി എടുക്കുക. 

3. ചൂടായ പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കറിവേപ്പിലയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് അരിഞ്ഞു വച്ച ഉള്ളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റിയതിന് ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് കപ്പ ചേർത്ത് നന്നായി യോജിപ്പിച്ച്  ഉടച്ചെടുക്കുക. ഇത് ചിക്കി പൊരിച്ച മുട്ടയുമായി ചേർത്ത്   നന്നായി ഇളക്കുക കപ്പ മുട്ട റെഡി.

English Summary : Kerala Street Food Mutta Kappa, Thattukada Food.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA