ഈസ്റ്റര്‍ ഗംഭീരമാക്കാന്‍ ബീഫ് ചില്ലിയും ചിക്കന്‍ ഫ്രൈഡ് റൈസും

beef-chilli
SHARE

എരിവും സോസുകളുടെ രുചിയുമെല്ലാം ചേര്‍ന്ന് നാവില്‍ ഒരു രുചി മേളം തീര്‍ക്കുന്ന  ബീഫ്  ചില്ലി , ഫ്രൈഡ് റൈസിനൊപ്പം കിടു കോമ്പിനേഷന്‍ ആണ്‌. ചിക്കന്‍ ഫ്രൈഡ് റൈസ് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് വളരെ ഈസിയായിട്ട് റസ്റ്റൊറന്റിലെ അതേ ടേസ്റ്റില്‍ വീട്ടിലും തയാറാക്കാം.

ബീഫ് ചില്ലി  
ചേരുവകൾ :
• ബീഫ് - 1/2 കിലോ
•  മഞ്ഞൾപ്പൊടി - 1/4 ടീസ്പൂണ്‍
•  മല്ലിപ്പൊടി - 1/2 ടീസ്പൂണ്‍
•  ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്‌ -1 ടേബിള്‍ സ്പൂണ്‍
• കാശ്മീരി മുളകുപൊടി -2 ടീസ്പൂണ്‍
• ഗരം മസാല പൊടി - 1/2 ടീസ്പൂണ്‍
•  കോണ്‍ഫ്ലവര്‍ - 2 ടേബിള്‍ സ്പൂണ്‍  
•  ചെറു നാരങ്ങാനീര് - 1 ടേബിള്‍ സ്പൂണ്‍
•  ഉപ്പ് - ആവശ്യത്തിന്
•  ടൊമാറ്റോ സോസ് - 3 ടേബിള്‍ സ്പൂണ്‍  
•  സോയ സോസ് -  1 ടീസ്പൂണ്‍
•  ചില്ലി സോസ് -  1 ടീസ്പൂണ്‍
•  ചതച്ച മുളക് -  1 ടീസ്പൂണ്‍
•  സവാള - പകുതി
• പച്ചമുളക് - 4-5 എണ്ണം
• കറിവേപ്പില - കുറച്ച്

തയാറാക്കുന്ന വിധം :
•  ബീഫ് വലിയ കഷണങ്ങളായി മുറിച്ച് നന്നായി കഴുകി എടുക്കുക. വെള്ളം വാര്‍ന്നതിനു ശേഷം ഉപ്പും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ ഒരു വിസില്‍ വരെ വേവിക്കുക.
•  തണുത്തതിനു ശേഷം നീളത്തില്‍ കനം കുറച്ച് മുറിച്ചെടുക്കുക.
•  ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കാശ്മീരി മുളകു പൊടിയും ഗരം മസാല പൊടിയും  കോണ്‍ഫ്ലവറും  ചെറു നാരങ്ങാനീരും ആവശ്യമുണ്ടെങ്കില്‍  ഉപ്പും ചേര്‍ത്ത്  മുറിച്ചെടുത്ത ബീഫില്‍ പുരട്ടി 1/2 മണിക്കൂര്‍ എങ്കിലും മാറ്റി വയ്ക്കുക.
•  അതിനുശേഷം എണ്ണയില്‍ ഡീപ്‌ഫ്രൈ ചെയ്തെടുക്കുക. 
•  ടൊമാറ്റോ സോസ്, സോയ സോസ്, ചില്ലി സോസ്, ചതച്ച മുളക് ഇതെല്ലാം കൂടി യോജിപ്പിച്ച് മാറ്റി വയ്ക്കുക.
•  ഒരു പാന്‍ സ്റ്റൗവില്‍ വച്ച് ചൂടാകുമ്പോള്‍ 2 ടേബിള്‍ സ്പൂണ്‍  ബീഫ് ഫ്രൈ ചെയ്ത എണ്ണ, ഒഴിച്ച് സവാളയും പച്ചമുളകും കറിവേപ്പിലയും ഒരു മിനിറ്റ് വഴറ്റി, സോസ് മിശ്രിതം ചേര്‍ത്ത് 1/2 മിനിറ്റ് കൂടി വഴറ്റുക. ശേഷം ഫ്രൈ ചെയ്ത ബീഫും ഒരു ടേബിള്‍ സ്പൂണ്‍ ബീഫ് വേവിച്ചതിലെ  വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഗ്യാസ് ഓഫ് ചെയ്യാം.

ചിക്കന്‍ ഫ്രൈഡ് റൈസ്
.
ചേരുവകള്‍
•   ബസ്മതി റൈസ് -2 കപ്പ്
•   സണ്‍ഫ്ലവര്‍ ഓയില്‍ - 6 ടേബിള്‍ സ്പൂണ്‍
•   സോയാസോസ് - 1/2 ടേബിള്‍ സ്പൂണ്‍
•   മുട്ട - 2 എണ്ണം
•  ചിക്കന്‍ -1/2 കപ്പ് (ഉപ്പും കുരുമുളകും ഇട്ട് വേവിച്ച് പിച്ചിയെടുത്തത്)
•   കാരറ്റ് - 1/2 കപ്പ്
•  ബീന്‍സ് - 1/4 കപ്പ്
•  സ്പ്രിങ് ഒണിയന്‍ - 1/4 കപ്പ്
•  സവാള - 1/4 കപ്പ്
•  വെളുത്തുള്ളി -2 ചെറുത്  (കാരറ്റും ബീന്‍സും സ്പ്രിങ് ഒണിയനും സവാളയും വെളുത്തുള്ളിയും വളരെ ചെറുതായി അരിയുക)
•  കുരുമുളകുപൊടി - 1 ടീസ്പൂണ്‍
•   ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം
•  അരി, ഉപ്പും ഒരു ടേബിള്‍ സ്പൂണ്‍ സണ്‍ഫ്ലവര്‍ ഓയിലും ഒഴിച്ച് 90%‌ വേവിച്ച് ഒരു ടേബിള്‍ സ്പൂണ്‍ സണ്‍ഫ്ലവര്‍ ഓയില്‍ ഒഴിച്ച് ഇളക്കി തണുക്കാന്‍ വയ്ക്കുക. ചൂടുള്ള ചോറ് കൊണ്ട് ഒരിക്കലും ഫ്രൈഡ് റൈസ് ഉണ്ടാക്കരുത്. ചോറ്പൊട്ടിപോകും.
•  മുട്ട പൊട്ടിച്ചൊഴിച്ച് ഒരു നുള്ള് ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് നന്നായി ഇളക്കി ചൂടായ പാനില്‍ ഒരു സ്പൂണ്‍ സണ്‍ഫ്ലവര്‍ ഓയില്‍ ഒഴിച്ച് ചിക്കിപ്പൊരിച്ചെടുത്ത് മാറ്റി വയ്ക്കുക.
•  അതേ പാനില്‍ 2 ടേബിള്‍ സ്പൂണ്‍ സണ്‍ഫ്ലവര്‍ ഓയില്‍ ഒഴിച്ച് വെളുത്തുള്ളി, ഒണിയന്‍ ,കാരറ്റ്, ബീൻസ്, സ്പ്രിങ് ഒണിയന്‍ ഇതെല്ലാം ഓരോന്നോരോന്നായി ചേര്‍ത്ത് തീ കൂട്ടി 2 മിനിറ്റ് വഴറ്റി എടുക്കുക. ശേഷം ചിക്കനും ചേര്‍ത്ത് വഴറ്റുക. ഉപ്പും 1/4 റ്റീസ്പൂണ്‍ കുരുമുളകു പൊടിയും ചേര്‍ക്കുക.
•  അതിനുശേഷം ചിക്കിപ്പൊരിച്ച മുട്ടയും വേവിച്ച് വച്ച ചോറും ചേര്‍ത്ത് നന്നായി ഇളക്കുക. അവസാനം സോയസോസും 1/4 ടീസ്പൂണ്‍ കുരുമുളകു പൊടിയും ചേര്‍ത്ത് ഇളക്കി തീ ഓഫ് ചെയ്ത്  10 മിനിറ്റ്  മൂടി വയ്ക്കുക.

അപ്പോള്‍ അടിപൊളി ടേസ്റ്റുള്ള ബീഫ് ചില്ലിയും ഫ്രൈഡ് റൈസും റെഡി!

English Summary : Easter Special Chicken Fried Rice and Beef chilli.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA