ADVERTISEMENT

വിശുദ്ധവാര ആഘോഷത്തിലെ ദുഃഖവെള്ളിയാഴ്ച ചൂട് കഞ്ഞിയും മാങ്ങാ അച്ചാറും സവിശേഷ രുചിയാണ്.

ചേരുവകൾ

  • പച്ച മാങ്ങാ - 2 എണ്ണം
  • വിനാഗിരി - 1/2 കപ്പ്‌
  • വെളുത്തുള്ളി  - 1/2 കപ്പ്‌ അരിഞ്ഞത്
  • ഇഞ്ചി - 1 ചെറിയ കഷ്ണം
  • പച്ചമുളക് - 4 എണ്ണം
  • കടുക് - 1ടേബിൾസ്പൂൺ (വറുത്തു ചതച്ചത് )
  • വെളിച്ചെണ്ണ - 4 ടേബിൾസ്പൂൺ
  • കായം - ചെറിയ 2 കഷ്ണം
  • മുളകുപൊടി - 1 1/2 ടേബിൾസ്പൂൺ
  • കാശ്മീരി മുളകുപൊടി - 1 1/2 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
  • ഉലുവാപ്പൊടി - 1/2 ടീസ്പൂൺ
  • വെള്ളം - 2 കപ്പ്‌
  • കടുക് വറുക്കാൻ - കടുക് -1 ടീസ്പൂൺ, വറ്റൽ മുളക് - 4 എണ്ണം
  • ഉപ്പ് - ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

  • മാങ്ങാ കുറച്ച് മഞ്ഞൾപ്പൊടി, ഉപ്പും ചേർത്ത് ഇളക്കി 1 മണിക്കൂർ വയ്ക്കുക.
  • അതിനു ശേഷം ഒരു പാൻ വച്ച് കടുക് വറുത്തു മാറ്റുക. അതിലേക്കു തന്നെ വെളിച്ചെണ്ണ ഒഴിച്ച് കടുകും വറ്റൽ മുളകും മൂപ്പിക്കുക. 
  • പിന്നെ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, കായം എന്നിവ ഇട്ടു മൂപ്പിക്കുക, ഇത് പാകം ആയാൽ മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് കൊടുത്തു നന്നായി മൂപ്പിക്കുക, പൊടികൾ മൂത്തുകഴിഞ്ഞാൽ വിനാഗിരി, വെള്ളം എന്നിവ ചേർത്ത് തിളപ്പിക്കുക. അതിലേക്ക് അരിഞ്ഞു വച്ച മാങ്ങാ ചേർത്ത്, ഉലുവാപ്പൊടിയും കടുക് വറുത്തു പൊടിച്ചതും ചേർത്ത്  1 മിനിറ്റ് മാത്രം വേവിക്കുക. അതിനു ശേഷം തീ നിർത്തുക.കടുമാങ്ങ റെഡി. വെള്ളം ചേർത്ത് തയാറാക്കുന്നതിനാൽ ഫ്രിജിൽ സൂക്ഷിക്കണം.

English Summary : Kadumanga Achar Special Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com