നാവിൽ രുചിയൂറും കോഴി നിറച്ചത്, ഫ്രൈയിങ് പാനിൽ തയാറാക്കാം

kozhi-nirachathu
SHARE

വിരുന്നുകാരുടെ ഇടയിലും  സൽക്കാര വേദികളിലും സ്റ്റാർ ആവാൻ ഈ ഒരൊറ്റ ഐറ്റം തയാറാക്കിയാൽ മതി. 

 ചേരുവകൾ

 •  കോഴി               - 1 കിലോ 
 •  കോഴിയിൽ പുരട്ടാൻ മസാല
 •  മല്ലിയില                 - കാൽ  പിടി 
 •  ചുമന്നുള്ളി             -2 എണ്ണം
 •  ഇഞ്ചി                       - ചെറുത്
 •  വെളുത്തുള്ളി         -2 അല്ലി
 •  പച്ചമുളക്                -2 എണ്ണം
 •  മഞ്ഞൾപ്പൊടി       -1/2 ടീസ്പൂൺ
 •  മുളകുപ്പൊടി          -1 ടീസ്പൂൺ
 •  കുരുമുളകുപ്പൊടി  -1/2ടീസ്പൂൺ
 •  പെരുംജീരകപ്പൊടി -1/2 ടീസ്പൂൺ
 •  നാരങ്ങ                     -1/2 മുറി
 •  ഉപ്പ്      ആവശ്യത്തിന്
 •  വെള്ളം                     -1 ടേബിൾസ്പൂൺ

 കോഴിയിൽ നിറയ്ക്കാൻ മസാല

 •  പച്ചമുളക്            -ഒന്ന് 
 •  കറിവേപ്പില         - ഒരു തണ്ട് 
 •  സവാള                 - ഒന്ന്
 •  മഞ്ഞൾപ്പൊടി        -1/4 ടീസ്പൂൺ
 •  ഗരംമസാലപ്പൊടി    -1/4 ടീസ്പൂൺ
 •  കുരുമുളകുപ്പൊടി     -1/4 ടീസ്പൂൺ 
 •  പെരുംജീരകപ്പൊടി   -1/4 ടീസ്പൂൺ 
 •  മുട്ട                             -2 എണ്ണം ചെറുത്
 •  എണ്ണ                           -1 1/2ടേബിൾസ്പൂൺ
 •  ഉപ്പ് - ആവശ്യത്തിന്

 ഗാർണിഷ് ചെയ്യാൻ 

 •  അണ്ടിപ്പരിപ്പ്         - കാൽപിടി
 •  എണ്ണ                      -4 ടേബിൾസ്പൂൺ

 ഗ്രേവി തയാറാക്കാൻ

 •  ഇഞ്ചി ചതച്ചത്         - ഒരു ടേബിൾ സ്പൂൺ 
 • വെളുത്തുള്ളിചതച്ചത്  -ഒരു ടേബിൾ സ്പൂൺ
 •  പച്ചമുളക്             - രണ്ട് പച്ചമുളക്
 •  കറിവേപ്പില         - ഒരു തണ്ട്
 •  സവാള                 - രണ്ടെണ്ണം
 •  തക്കാളി              - ഒരെണ്ണം
 •  മഞ്ഞൾപ്പൊടി  -1/2 ടീസ്പൂൺ
 •  മല്ലിപ്പൊടി           -1/2 ടീസ്പൂൺ
 •  മുളകുപ്പൊടി     -1 ടീസ്പൂൺ
 •  കുരുമുളകുപ്പൊടി -1/2 ടീസ്പൂൺ
 •  പെരുംജീരകപ്പൊടി -1/2 ടീസ്പൂൺ
 •  മല്ലിയില                   - ഒരുപിടി
 •  ഉപ്പ്      ആവശ്യത്തിന്
 •  ചൂടുവെള്ളം            - അരക്കപ്പ്

 തയാറാക്കുന്ന വിധം

 •  മുഴുവൻ കോഴി കഴുകി വൃത്തിയാക്കി എല്ലാവശവും വരഞ്ഞു കൊടുക്കുക. 
 •  മല്ലിയില, ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, പെരുംജീരകപ്പൊടി, ഉപ്പ്, നാരങ്ങനീര് ഒരു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുത്തത് കോഴിയുടെ അകത്തും പുറത്തും നന്നായി പുരട്ടി കൊടുക്കുക. ഇത് കുറഞ്ഞത് നാലു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. 

 കോഴിയിൽ  നിറയ്ക്കാനുള്ള മസാല

 പാത്രത്തിൽ എണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ പച്ചമുളകും കറിവേപ്പിലയും ചേർത്തു വഴറ്റുക. സവാള ചേർത്ത് നന്നായി വഴന്നുവരുമ്പോൾ മഞ്ഞൾപ്പൊടി കുരുമുളകുപ്പൊടി,  പെരുംജീരകപ്പൊടി, ഗരംമസാലപ്പൊടി ചേർത്ത് പച്ചമണം മാറ്റിയെടുക്കുക. ഇതിലേക്ക് പുഴുങ്ങിയ മുട്ട പാകത്തിന് ഉപ്പും എന്നിവ  ചേർത്ത് വഴറ്റുക. നാലു മണിക്കൂർ ഫ്രീസറിൽ വെച്ച കോഴിയിലേക്ക് മസാല മുട്ട  എന്ന രീതിയിൽ ചേർത്തു കൊടുക്കുക. ( ചെറിയ കോഴി ആണെങ്കിൽ ഒരു മുട്ട വയ്ക്കുക). മസാല മുഴുവൻ നിറച്ചതിനു ശേഷം മസാല പുറത്തേക്കു പോകാതിരിക്കാൻ  തയ്ച്ചു കൊടുക്കാം അല്ലെങ്കിൽ ചെറിയ സ്റ്റിക്ക് കൊണ്ട് കുത്തി കൊടുക്കുക. ഒരു കാലിന്റെ സൈഡിൽ മുറിച്ച് മറ്റേകാൽ ഉള്ളിലേക്ക് കയറ്റി വയ്ക്കുക. ഇങ്ങനെ ചെയ്താൽ മസാല പുറത്തുപോകില്ല. 

 ഗാർണിഷ് ചെയ്യാൻ 

 •  എണ്ണ ചൂടാക്കി അണ്ടിപ്പരിപ്പ് വറുത്തെടുക്കുക. ആ എണ്ണയിൽ തന്നെ
 •  നിറച്ചുവച്ച കോഴി വറുത്തെടുക്കുക. ഇടത്തരം തീയിൽ മൂന്ന് മനിറ്റ് ഓരോ സൈഡും തിരിച്ചും മറിച്ചും വറുത്തെടുക്കുക.

 ഗ്രേവി തയാറാക്കാൻ

 •  കോഴി വറുത്ത എണ്ണയിൽ രണ്ട് ടേബിൾസ്പൂൺ എടുത്ത് ബാക്കി മാറ്റുക.
 •  ഇതിലേക്ക് വെളുത്തുള്ളി,  ഇഞ്ചി പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. സവാള ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക. നന്നായി വഴന്നു വരുമ്പോൾ മഞ്ഞൾപ്പൊടി, കുരുമുളകുപ്പൊടി, മുളകുപ്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. തക്കാളി ചേർത്ത് വഴറ്റി എടുക്കുക. ഇതിലേക്ക് ചൂടുവെള്ളം ഒഴിച്ച് തിളപ്പിക്കുക. പാകത്തിന് ഉപ്പും ചേർത്ത് തിളച്ചുവരുമ്പോൾ പെരുംജീരകപ്പൊടി കൂടി ചേർക്കുക. വറുത്തുവെച്ച കോഴി ചേർത്തു കൊടുത്തു ഗ്രേവി കോഴി യിലേക്ക് പെരട്ടികൊടുക്കുക. ഇടത്തരം തീയിൽ 15 മിനിറ്റ് തിരിച്ചുംമറിച്ചും വേവിച്ച് എടുക്കുക.
 •  ഇനി ചെറുതായി അരിഞ്ഞ മല്ലിയില ചേർത്ത് 3 മിനിറ്റ് ചെറുതീയിൽ അടച്ചുവെച്ച് വേവിക്കുക. അങ്ങനെ നമ്മുടെ കോഴി നിറച്ചത് റെഡി. വിളമ്പുന്ന പാത്രത്തിലേക്ക് കോഴി നിറച്ചതും ഗ്രേവിയും ചേർത്തു കൊടുക്കുക. അതിനുമുകളിലായി വറുത്തു വച്ച അണ്ടിപ്പരിപ്പും ചേർത്ത് കൊടുക്കുക.

English Summary : Stuffed Chicken Recipe

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Hridayam Audio Cassette Launch | Mohanlal | Pranav Mohanlal | Vineeth Sreenivasan | Hesham Abdul

MORE VIDEOS
FROM ONMANORAMA