ADVERTISEMENT

മിക്കവരും മറന്നു തുടങ്ങിയ പഴയകാലത്തെ നല്ല ഒരു കറി, വൻപയർ പുളിച്ചാർ. ചോറ് ,ചപ്പാത്തി ,പുട്ട് എന്നിവയുടെ ഒപ്പം കഴിക്കാൻ വളരെ രുചികരം.

ചേരുവകൾ 

  • ഉണക്കപ്പയർ - 250 ഗ്രാം 
  • സവാള - 1/2
  • വെളുത്തുള്ളി - 7 
  • പുളി - നെല്ലിക്ക വലുപ്പത്തിൽ 
  • മുളകുപൊടി - രണ്ട് ടീസ്പൂൺ 
  • മല്ലിപ്പൊടി - രണ്ട് ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - അര ടീസ്പൂൺ 
  • കടുക് - അര ടീസ്പൂൺ 
  • കായം പൊടിച്ചത് - കാൽ ടീസ്പൂൺ 
  • കറിവേപ്പില ,ഉപ്പ് ,വെള്ളം ,എണ്ണ -  ആവശ്യത്തിന് 

 

തയാറാക്കുന്ന വിധം 

പയർ മൂന്നോ നാലോ മണിക്കൂർ കുതിർക്കാൻ വയ്ക്കുക .ഒരു കുക്കറിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക .സവാള ,വെളുത്തുള്ളി എന്നിവ ഇട്ട് നന്നായി വഴറ്റുക .കറിവേപ്പില ചേർക്കുക. മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായി ചൂടാക്കണം .

തക്കാളി അരിഞ്ഞത് ചേർത്ത് നന്നായി യോജിപ്പിക്കുക. കുതിർത്ത് വച്ച പയർ ഇതിൽ ചേർത്ത് ഒരു മിനിറ്റ് വഴറ്റിയെടുക്കണം ,ആവശ്യത്തിന് വെള്ളം ചേർത്ത് കുക്കർ അടച്ച് വേവിക്കണം .അതിനു ശേഷം കായം പൊടിച്ചതും ഉപ്പും ചേർത്ത് നന്നായി ഇളക്കുക. പുളി വെള്ളം ഇതിലേക്ക് ചേർത്ത് നന്നായി തിളപ്പിക്കണം .വൻപയർ പുളിച്ചാർ റെഡി 

English Summary : Vanpayar Pulichar, Nadan Curry Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com