ADVERTISEMENT

നാടൻ ഇറച്ചി കറിയുടെ കൂടെ ഈസ്റ്ററിന് വിളമ്പാം രുചികരമായ പിടി. ഒന്നര കപ്പ് വറുത്ത അരിപ്പൊടിയിലേക്ക് കാൽകപ്പ് ചിരവിയ തേങ്ങ ചേർത്ത് യോജിപ്പിച്ച്  5 മിനിറ്റ് മാറ്റി വയ്ക്കുക. അതിനുശേഷം  2 മിനിറ്റ് ചെറിയ ചൂടിൽ ഇത് ഒന്ന് ചൂടാക്കി എടുക്കുക. വറുക്കേണ്ട ആവശ്യമില്ല.

 

അരപ്പ് തയാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ:

  • നാളികേരം ചിരവിയത് –  1/2 കപ്പ്
  • വെളുത്തുള്ളി – 3 അല്ലി
  • ചെറിയ ഉള്ളി – 2-4 അല്ലി
  • ജീരകം – അര ടീസ്പൂൺ

 

തയാറാക്കുന്ന വിധം

ചേരുവകൾ മിക്സിയുടെ ജാറിൽ ഒതുക്കി എടുക്കുക. അതിനുശേഷം 2 കപ്പ് വെള്ളം തിളപ്പിച്ച് അതിലേക്ക് ഈ തേങ്ങയുടെ അരപ്പു കൂടി ചേർക്കുക. നന്നായി തിളച്ച വെള്ളം ആവശ്യത്തിന് ഉപയോഗിച്ച് അരിപ്പൊടി തേങ്ങ മിശ്രിതത്തിലേക്ക്  ആവശ്യത്തിന് ഒഴിച്ച് ഒരു ടീസ്പൂൺ ഉപ്പുചേർത്ത് നല്ല മയമുള്ള മാവായി കുഴച്ചെടുക്കുക.

5 മിനിറ്റ് ഇത് മൂടിമൂടിവയ്ക്കുക.

അതിനുശേഷം നെല്ലിക്കാ വലിപ്പത്തിലുള്ള ബോളുകൾ ആയി ഉരുട്ടി മാറ്റിവയ്ക്കുക. ബാക്കിവന്ന തേങ്ങ മിശ്രിത വെള്ളത്തിലേക്ക് രണ്ട് കപ്പ് കുടിവെള്ളവും ഒരു കപ്പ് രണ്ടാം പാലും ഒഴിച്ച് നന്നായി തിളപ്പിക്കുക.  ഇതിലേക്ക്  റൈസ് ബോളുകൾ ഇട്ടു രണ്ടു മിനിറ്റ് വലിയ തീയിലും അതിനുശേഷം 10 മിനിറ്റോളം മീഡിയം ലോ ഫ്ലേമിൽ പാകം ചെയ്തെടുക്കുക. നന്നായി കുറുകിയതിനുശേഷം കാൽ കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ഒഴിച്ച് തീ ഓഫ് ചെയ്യുക. അരമണിക്കൂർ അടച്ചു വയ്ക്കുക. 

English Summary : Pidi Recipe for Easter Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com