ADVERTISEMENT

ഊണിന് ബീഫ് ഫ്രൈ, കാബേജ് തോരൻ, മോര് കാച്ചിയത് കൂട്ടുകെട്ട് ഏവർക്കും പ്രിയപ്പെട്ടതാണ്. എറ്റവും എളുപ്പത്തിൽ തേങ്ങാ ചേർക്കാതെ മോര് കാച്ചിയത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഈസ്റ്റർ രുചിസമൃദ്ധമാക്കാൻ പാചകക്കുറിപ്പുകൾ

  • കട്ടയില്ലാത്ത തൈര് - 1 കപ്പ് 
  • ചെറിയ ഉള്ളി അരിഞ്ഞത് - 5 എണ്ണം 
  • വെളുത്തുള്ളി അരിഞ്ഞത് -5 എണ്ണം 
  • ഇഞ്ചി -1 ചെറിയ കഷ്ണം 
  • ഉലുവ -1 ടീസ്പൂൺ
  • കടുക് - 1/2 ടീസ്പൂൺ
  • വറ്റൽമുളക് - 2 എണ്ണം
  • കറിവേപ്പില 
  • വെളിച്ചെണ്ണ

    തയാറാക്കുന്ന വിധം
  • പാനിൽ വെളിച്ചെണ്ണ ഒഴിച്ചു കടുക്, ഉലുവ എന്നിവ പൊട്ടിച്ച ശേഷം ഉണക്ക മുളക്‌ , ചുവന്നുള്ളി, വെളുത്തുള്ളി, ഇഞ്ചി അരിഞ്ഞത് എന്നിവ ചേർത്ത് നന്നയി വഴറ്റി എടുക്കുക. തീ കുറച്ചു മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർക്കുക.
    പച്ചമണം മാറിയാൽ കട്ട ഇല്ലാതെ എടുത്ത തൈര് ചേർക്കുക .
    നന്നായി യോജിപ്പിച്ച് എടുത്ത് ആവശ്യത്തിന് ഉപ്പ് ചേർക്കുക. കറിവേപ്പില ചേർത്തു വിളമ്പാം.

English Summary : Moru Kachiyathu without Coconut.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com