കൊതിയൂറും രുചിയിൽ സ്പെഷൽ പോർക്ക് റോസ്റ്റ്

pork-fry
SHARE

ഈസ്റ്റർ ആഘോഷമാക്കാൻ കൊതിയൂറും  സ്പെഷൽ പോർക്ക് റോസ്റ്റ്. 

പോർക്കിൽ പുരട്ടാൻ ആവശ്യമായ  ചേരുവകൾ

1. പോർക്ക് - 1 കിലോഗ്രാം
2. മുളകുപൊടി - 1 ടീസ്പൂൺ
3. ഗരം മസാല - 1 ടീസ്പൂൺ
4. കുരുമുളക് പൊടി - 1 ടീസ്പൂൺ
5. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
6. മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ
7. ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 ടേബിൾസ്പൂൺ
8. കറിവേപ്പില - ആവശ്യത്തിന്
9. സവാള അരിഞ്ഞത് - 1/4 കപ്പ്
10.പച്ചമുളക് രണ്ടായി മുറിച്ചത് - 3-4
11. ഉപ്പ് - ആവശ്യത്തിന്

പോർക്ക് വഴറ്റാൻ ആവശ്യമായ ചേരുവകൾ
1. ചെറിയ ഉള്ളി അരിഞ്ഞത് - 1 കപ്പ്
2. പച്ചമുളക് അരിഞ്ഞത് - 1 ടേബിൾസ്പൂൺ
3. ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 ടേബിൾസ്പൂൺ
4. കറിവേപ്പില - ആവശ്യത്തിന്
5. കുരുമുളക് പൊടി - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം 

1. നന്നായി കഴുകിയെടുത്ത  പോർക്കിൽ, പുരട്ടാൻ ആവശ്യമായ  ചേരുവകൾ എല്ലാം ചേർത്ത് ഒരു മണിക്കൂർ പുരട്ടി വയ്ക്കുക .

2. അതിനു ശേഷം ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ഈ പോർക്ക് ഇട്ട് തീ  കൂട്ടി വേവിക്കുക. പോർക്കിലെ നെയ്യ് ഇറങ്ങി വരുമ്പോൾ തീ കുറയ്ക്കുക. വെന്ത പോർക്ക് നെയ്യിൽ നിന്നും മാറ്റുക . 

3. ഈ നെയ്യിലേക്കു മുളകിൽ പറഞ്ഞ വഴറ്റാൻ ആവശ്യമായ ചേരുവകൾ  ചേർത്ത് വഴറ്റി, വെന്ത പോർക്കും ഇട്ട് നല്ലതുപോലെ വരട്ടി  എടുക്കുക. രുചികരമായ പോർക്ക്  റോസ്റ്റ് തയാർ. 

English Summary : Kerala style Pork Recipe, Easter Special Roast.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA