ADVERTISEMENT

നല്ല പൂ പോലെ മൃദുവായ ഇഡ്ഡലി തയാറാക്കി എടുക്കാം.

ചേരുവകൾ 

  • ഇഡ്ഡലി അരി / പച്ചരി - 2 കപ്പ്
  • ഉഴുന്ന് - 1 കപ്പ്
  • ഉലുവ - 1/2 ടീസ്പൂൺ
  • ചോറ് - 1 കപ്പ് 
  • വെള്ളം - അരയ്ക്കാൻ ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം 

●ഉഴുന്നും  ഉലുവയും നന്നായി കഴുകി അഞ്ച് മണിക്കൂർ കുതിർക്കാൻ ഇടുക, വേറൊരു പാത്രത്തിൽ അരിയും നന്നായി കഴുകി അഞ്ച് മണിക്കൂർ കുതിർക്കാൻ ഇടുക.

●  അഞ്ച് മണിക്കൂറിന് ശേഷം ഉഴുന്ന് മിക്സിയുടെ വലിയ ജാറിലേക്ക് മാറ്റി ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുത്ത് വലിയ ഒരു പാത്രത്തിലേക്ക്‌ ഒഴിക്കുക. ശേഷം അരി കുതിർത്തതും ആവശ്യത്തിന് വെള്ളവും ഒഴിച്ച് കുറച്ച് തരി ആയി അരച്ചെടുക്കുക . അരച്ചെടുത്ത മാവ് 8 മുതൽ 10 മണിക്കൂർ പൊങ്ങാൻ വയ്ക്കുക. 

● പൊങ്ങി വന്ന മാവിൽ നിന്ന് ആവശ്യത്തിന് മാവ് എടുത്ത് ഉപ്പ് ചേർത്ത് യോജിപ്പിക്കുക.

● ഇഡ്ഡലി തട്ടിൽ കുറച്ച് എണ്ണ തേച്ച് മാവ് ഒഴിച്ച്  10 മിനിറ്റ്‌ ആവിയിൽ വേവിക്കുക. പത്ത് മിനിറ്റ് കഴിഞ്ഞ് ഇഡ്ഡലി തട്ട് പുറത്ത് എടുത്ത് കുറച്ച് തണുത്തതിന് ശേഷം ഇഡ്ഡലി ഇളക്കി എടുക്കാം. നല്ല പഞ്ഞി പോലുള്ള ഇഡ്ഡലി റെഡി. സാമ്പാറും ചമ്മന്തിയും കൂട്ടി കഴിക്കാം.

English Summary : Soft Idli Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com