ADVERTISEMENT

നോമ്പുതുറക്കാൻ ഏറ്റവും എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു പലഹാരമാണ് ഓമന പത്തിരി. പേരുപോലെ തന്നെ  രുചിയിലും മുന്നിലാണ്. മുട്ടയും മൈദയും ചേർത്ത് ദോശ തയാറാക്കി അതിനുള്ളിൽ മുട്ട മസാല നിറച്ചാണ് ഓമന പത്തിരി തയാറാക്കുന്നത്.

ചേരുവകൾ

  • മുട്ട - 3
  • സവാള - 2
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് - ഒരു ടേബിൾസ്പൂൺ
  • പച്ചമുളക് - 2
  • കറിവേപ്പില - ഒരു കതിർപ്പ്
  • തക്കാളി - 1
  • ഉപ്പ് - ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
  • മുളകുപൊടി - ഒരു ടീസ്പൂൺ
  • മസാലപ്പൊടി - അര ടീസ്പൂൺ
  • വെളിച്ചെണ്ണ - രണ്ട് ടേബിൾസ്പൂൺ

 

പത്തിരി തയാറാക്കാൻ ആവശ്യമുള്ള ചേരുവകൾ

  • മൈദ- ഒരു കപ്പ്
  • മുട്ട- ഒന്ന്
  • ഉപ്പ് 
  • വെള്ളം - ഒന്നേകാൽ കപ്പ്
  • മുട്ട - രണ്ട്
  • മഞ്ഞൾപ്പൊടി - ഒരു നുള്ള്
  • ഉപ്പ് - ഒരു നുള്ള്
  • പാൽ - 2 ടേബിൾ സ്പൂൺ
  • നെയ്യ് - രണ്ട് ടേബിൾസ്പൂൺ

 

തയാറാക്കുന്ന വിധം

  • മൈദയും ഒരു മുട്ടയും  ഉപ്പും ഒന്നേകാൽ കപ്പ് വെള്ളവും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.
  • ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി  ചെറുതായി അരിഞ്ഞ സവാള, ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത്, പച്ചമുളക്, ചെറുതായി അരിഞ്ഞ കറിവേപ്പില ഇവ ചേർത്ത് വഴറ്റുക.
  • സവാളയുടെ നിറം മാറി തുടങ്ങുമ്പോൾ മസാല പൊടികളും ചേർത്ത് വഴറ്റുക.
  • മസാല പൊടികളുടെ പച്ചമണം മാറുമ്പോൾ  തക്കാളി ചെറുതായി അരിഞ്ഞു ചേർക്കാം. തക്കാളിയുടെ ഉള്ളിലെ മാംസളമായ ഭാഗം മാറ്റിയിട്ട് വേണം ചേർക്കാൻ.
  • ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഒന്ന് യോജിപ്പിച്ച ശേഷം മൂന്ന് മുട്ട പൊട്ടിച്ചു ഒഴിച്ച് ഡ്രൈ ആവുന്നത് വരെ ചിക്കി പൊരിച്ചെടുക്കുക. 
  • തയാറാക്കിയ മാവ് കൊണ്ട് കനംകുറച്ച് ദോശ ചുട്ടെടുക്കുക.
  • ഈ ദോശയിലേക്ക് ഓരോ സ്പൂൺ മുട്ട മസാല വെച്ചശേഷം  റോൾ ചെയ്തെടക്കുക.
  • ഈ അളവ് വെച്ച് ഏകദേശം 10 പത്തിരി തയാറാക്കി എടുക്കാൻ പറ്റും. പത്തെണ്ണം ഇതുപോലെ റോൾ ചെയ്ത് മാറ്റി വയ്ക്കുക.
  • രണ്ടു മുട്ടയിലേക്ക് അൽപം മഞ്ഞൾപ്പൊടിയും ഉപ്പും  രണ്ട് ടേബിൾ സ്പൂൺ പാലും ചേർത്ത് നന്നായി അടിച്ചെടുക്കുക.
  • ഒരു നോൺസ്റ്റിക് പാനിൽ നെയ്യ് ചൂടാക്കി ഓരോ റോളും മുട്ട മിശ്രിതത്തിൽ മുക്കിയശേഷം ചെറിയ തീയിൽ എല്ലാ ഭാഗവും മൊരിച്ചെടുക്കുക.

English Summary : Omana Pathiri, Spicy Egg Roll. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com