ADVERTISEMENT

ചിക്കൻ കട്​ലറ്റിനെ വെല്ലുന്ന രുചിയിൽ തയാറാക്കാം ഇടിച്ചക്ക കട്​ലറ്റ്.

ചേരുവകൾ 

  • ഇടിച്ചക്ക  -  രണ്ടര കപ്പ് 
  • ഉരുളക്കിഴങ്ങ് - 2 എണ്ണം 
  • സവാള – 1
  • പച്ചമുളക് - 3 എണ്ണം 
  • ഇഞ്ചി - 1 ടേബിൾസ്പൂൺ 
  • വെളുത്തുള്ളി  - 1 ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി  - 1/ 4  ടീസ്പൂൺ 
  • മുളകുപൊടി- 1 ടീസ്പൂൺ 
  • കുരുമുളക് പൊടി - 1 ടീസ്പൂൺ
  • ഗരം മസാല - 1/ 2  ടീസ്പൂൺ 
  • മുട്ട- 2 എണ്ണം
  • ബ്രഡ് പൊടിച്ചത് 
  • കറി വേപ്പില 
  • ഉപ്പ് 
  • വെളിച്ചെണ്ണ

തയാറാക്കുന്ന വിധം 

ഇടിച്ചക്ക തൊലിയും കൂഞ്ഞയും കളഞ്ഞു ചെറുതാക്കി മുറിച്ച് ഒരു പ്രഷർ കുക്കറിൽ ഇട്ട് ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും അര കപ്പ് വെള്ളവും ചേർത്ത് രണ്ടു വിസിൽ വരുന്നത് വരെ വേവിക്കുക. വിസിൽ വന്ന ശേഷം പ്രഷർ മുഴുവൻ കളഞ്ഞ് കുക്കർ തുറക്കാം. വേവിച്ച ചക്ക ഒന്ന് ചതച്ച് എടുക്കുക. രണ്ട് ഉരുളക്കിഴങ്ങും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് പുഴുങ്ങി എടുത്ത് തൊലികളഞ്ഞ് ഒന്ന് ഉടച്ചെടുത്ത് വയ്ക്കുക. 

ഒരു ഫ്രൈയിങ് പാൻ ചൂടാക്കി ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള, കറി വേപ്പില എന്നിവയും കുറച്ച് ഉപ്പും ചേർത്ത് നന്നായി വഴറ്റുക. സവാള വഴന്നതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളക് പൊടി ,ഗരം മസാല എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് ചതച്ച ചക്ക ചേർത്ത് യോജിപ്പിക്കുക. മസാലയും ചക്കയും നന്നായി യോജിച്ച് കഴിഞ്ഞാൽ ഉരുളക്കിഴങ്ങു പൊടിച്ചത് ചേർത്ത് മിക്സ് ചെയ്യുക. ഉപ്പും മുളകും ആവശ്യത്തിന് ചേർത്ത് കൊടുക്കാം. എല്ലാം നന്നായി യോജിപ്പിച്ച് സ്റ്റൗ ഓഫ് ചെയ്ത് കട്ലറ്റ് മിക്സ് തണുക്കാൻ വയ്ക്കാം. തണുത്ത ശേഷം മിക്സ് എടുത്ത് കട്ലറ്റ് ഷേപ്പ് ചെയ്യാം .ഇനി ഒരു ബൗളിൽ മുട്ടയും കുറച്ച് ഉപ്പും ചേർത്ത് ബീറ്റ് ചെയ്ത് എടുക്കാം. ഷേപ്പ് ചെയ്ത കട്ലറ്റ് മുട്ട മിക്സിൽ മുക്കിയ ശേഷം ബ്രഡ് പൊടിയിൽ ഉരുട്ടി എടുക്കുക.

ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ കട്ലറ്റ് ഓരോന്നും ഇട്ട് കൊടുക്കുക. ഒരു വശം ഫ്രൈ ആയാൽ കട്ലറ്റ് തിരിച്ചിട്ടു കൊടുക്കാം. രണ്ടു വശവും നന്നായി ഫ്രൈ ആയാൽ വെളിച്ചെണ്ണയിൽ നിന്നും എടുത്തു മാറ്റാം. 

English Summary :  Idichakka Cutlet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com