പാലക് പരിപ്പ് കറി, ചപ്പാത്തിയും ചോറും എത്ര വേണമെങ്കിലും കഴിക്കാം

palak-dal
SHARE

എളുപ്പത്തില്‍ രുചികരമായി തയാറാക്കാവുന്ന പാലക്ക് പരിപ്പ് കറി.

ചേരുവകൾ :

  • തുവര പരിപ്പ് - 1 കപ്പ്‌
  • വെള്ളം - 2 കപ്പ്‌
  • ഉപ്പ് - ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
  • കടുക് - 1/2 ടീസ്പൂൺ
  • ജീരകം - 1/2 ടീസ്പൂൺ
  • ഇഞ്ചി (പൊടിയായി അരിഞ്ഞത്) - 1 ടീസ്പൂൺ
  • വെളുത്തുള്ളി (പൊടിയായി അരിഞ്ഞത്) - 1 ടീസ്പൂൺ
  • പച്ചമുളക് - 3 എണ്ണം
  • സവാള (ചെറുതായി അരിഞ്ഞത്) - 2 എണ്ണം
  • മുളകുപൊടി - 1/2 ടീസ്പൂൺ
  • തക്കാളി (അരിഞ്ഞത്) - 1 ചെറുത്‌
  • പാലക് ചീര (അരിഞ്ഞത്) - ഒരു പിടി / 150 ഗ്രാം
  • നെയ്യ് - 2 ടീസ്പൂൺ

തയാറാക്കുന്ന വിധം :

ഒരു പ്രഷർ കുക്കറിൽ തുവര പരിപ്പ് നന്നായി കഴുകി ഇട്ടുകൊടുക്കുക. ഇതിലോട്ട് വെള്ളവും ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് മീഡിയം തീയിൽ  3 വിസിൽ വരെ വേവിച്ചെടുത്ത് മാറ്റിവയ്ക്കുക.

ഒരു ഫ്രൈയിങ് പാൻ മീഡിയം തീയിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചശേഷം കടുകും ജീരകവും കൂടി പൊട്ടിക്കുക. ഇതിൽ ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും സവാളയും ചേർത്ത് നന്നായി വഴറ്റിയശേഷം മുളകുപൊടിയും ചേർത്ത് ഒരു മിനിറ്റ് ഇളക്കികൊടുക്കുക. ഇതിൽ തക്കാളിയും ചേർത്ത് നന്നായി വഴറ്റിയ ശേഷം പാലക് ചീരയും ഇട്ട്  3 - 4 മിനിറ്റ് ഇളക്കുക.

നെയ്യും, വേവിച്ചുവച്ച പരിപ്പും, ആവശ്യത്തിന് വെള്ളവും ചേർത്ത് യോജിപ്പിക്കുക.

സ്വാദിഷ്ടമായ പാലക് പരിപ്പുകറി തയാർ

English Summary : Palak Dal Curry for Lunch.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കോൺഗ്രസിന് വേണ്ടത് പുതിയ പ്രവർത്തന രീതി: സി.ആർ മഹേഷ് എം.എൽ.എ

MORE VIDEOS
FROM ONMANORAMA