ADVERTISEMENT

ഇഡ്ഡലി തട്ടിൽ വച്ച് ആവി കയറ്റി തയാറാക്കുന്ന ബൺ, ഉള്ളിൽ നിറയ്ക്കാൻ വറുത്തെടുത്ത ചിക്കൻ കഷ്ണങ്ങളും. 

ചേരുവകൾ 

ബൺ (വീട്ടിൽ തയാറാക്കാം)

  • മൈദ - 1 1/2 കപ്പ്‌ 
  • യീസ്റ്റ് - 1 ടീസ്പൂൺ 
  • നേരിയ ചൂടുള്ള പാൽ / വെള്ളം - 3/4 കപ്പ്‌ 
  • പഞ്ചസാര - 2 ടേബിൾസ്പൂൺ 
  • പാൽപ്പൊടി - 2 ടേബിൾസ്പൂൺ  (ആവശ്യമെങ്കിൽ)
  • ഉപ്പ് –  ആവശ്യത്തിന്

 

ചിക്കൻ  വറുക്കാൻ ആവശ്യമായ ചേരുവകൾ

  • ബോൺലെസ്സ്  ചിക്കൻ - 250 ഗ്രാം 
  • ചില്ലി  ഫ്‌ളേക്സ് -1/4ടീസ്പൂൺ 
  • മുളകുപൊടി -1/2 ടീസ്പൂൺ 
  • ഇഞ്ചി – വെളുത്തുള്ളി  പേസ്റ്റ് - 1/2 ടീസ്പൂൺ 
  • സോയ  സോസ് - 1 ടേബിൾസ്പൂൺ 
  • റെഡ്  ചില്ലി  സോസ് - 1 ടീസ്പൂൺ 
  • വിനാഗിരി - 1 ടീസ്പൂൺ 
  • ഉപ്പ് –  ആവശ്യത്തിന്
  • സോസ്
  • മയോനൈസ്‌ - 1/2 കപ്പ്‌
  • റെഡ് ചില്ലി സോസ് - 2 ടേബിൾസ്പൂൺ  (ചേരുവകൾ എല്ലാം ചിക്കനിൽ പുരട്ടി വയ്ക്കാം)

കോട്ടിങ് 

  • മൈദ - 1 കപ്പ്‌ 
  • ഒറിഗാനോ  /  പെരുംജീരകപ്പൊടി - 1/2 ടീസ്പൂൺ

അലങ്കരിക്കാൻ

  • സവാള നീളത്തിൽ അരിഞ്ഞത് -1
  • സ്പ്രിങ്  ഓനിയൻ

തയാറാക്കുന്ന വിധം

ബൺ

  • യീസ്റ്റും പഞ്ചസാരയും പാൽ അല്ലെങ്കിൽ വെള്ളത്തിൽ ചേർത്ത് 10 മിനിറ്റ് പൊങ്ങാൻ വയ്ക്കുക. 
  • ഒരു ബൗളിൽ മൈദ, പാൽപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് പൊങ്ങിയ യീസ്റ്റിന്റെ മിശ്രിതം ഒഴിച്ച് കുഴയ്ക്കുക. സ്വല്പം എണ്ണയോ ബട്ടറോ ചേർത്ത് സോഫ്റ്റായി കുഴച്ച് അടച്ച് 1 1/2 മണിക്കൂർ പൊങ്ങാൻ വയ്ക്കുക.
  • 1 1/2 മണിക്കൂറിനു ശേഷം പൊങ്ങിയ മാവ് എടുത്ത്  കുഴച്ചു നീളത്തിൽ പരത്തി ഒരു അടപ്പ് ഉപയോഗിച്ച് റൗണ്ട് ഡിസ്ക് കട്ട്‌ ചെയ്തു എടുക്കുക. കട്ട്‌ ചെയ്ത ഡിസ്ക് പകുതിയായി മടക്കി ഒന്നു പരത്തുക. എന്നിട്ടു വെള്ളം ചൂടാക്കിയ ഇഡലി പാത്രത്തിൽ തട്ടിൽ ബേക്കിങ് പേപ്പർ  വച്ച് അതിന്റെ മുകളിൽ മടക്കിയ ഡിസ്ക്ക് 15 മിനിറ്റ് മീഡിയം തീയിൽ വേവിക്കുക. ബാവോ ബൺ റെഡി.

ചിക്കൻ

  • ബൺ വേവുന്ന നേരം മാരിനേറ്റ് ചെയ്ത ചിക്കൻ ഒറിഗാനോ അല്ലെങ്കിൽ പെരുംജീരകം ചേർത്ത മൈദയിൽ നന്നായി കോട്ട് ചെയ്ത് വറുത്തു കോരുക.

സോസ്

  • മയോണൈസിൽ റെഡ് ചില്ലി സോസ് ചേർത്ത് യോജിപ്പിച്ച് എടുക്കാം.
  • ബൺ നടുക്കു തുറന്ന് ചിക്കൻ വച്ച് സോസ് ഒഴിച്ച് സവാള അരിഞ്ഞതും സ്പ്രിങ് ഓണിയനും വച്ച് അലങ്കരിച്ച് വിളമ്പാം.

English Summary : Street Style Spicy Fried Chicken Bao Bun.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com