കായ്പോള; ഏത്തപ്പഴവും മുട്ടയും ഉണ്ടെങ്കിൽ പെട്ടെന്ന് തയാറാക്കാം

kaipola
SHARE

പഴവും മുട്ടയും ഉണ്ടെങ്കിൽ 15 മിനിറ്റ് കൊണ്ട് നോമ്പു തുറ പലഹാരം  കായ്പോള തയാറാക്കാം.

ചേരുവകൾ

  • ഏത്തപ്പഴം - 3 എണ്ണം
  • മുട്ട - 3 എണ്ണം
  • പാൽപ്പൊടി - 2 ടേബിൾസ്പൂൺ
  • ഏലയ്ക്കാപ്പൊടി - 1 ടീസ്പൂൺ
  • പഞ്ചസാര - 3 ടേബിൾസ്പൂൺ
  • നെയ്യ് - 3 ടേബിൾസ്പൂൺ
  • മുന്തിരി, കശുവണ്ടി വറുത്തത് - 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

  • ആദ്യം ഏത്തപ്പഴം ചെറുതായി അരിഞ്ഞു നെയ്യിൽ വരട്ടി എടുത്തു വയ്ക്കുക.
  • ഒരു മിക്സിയുടെ ജാറിൽ മുട്ട, പഞ്ചസാര, പാൽപ്പൊടി, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് അടിച്ചെടുക്കുക.
  • അതിനു ശേഷം വരട്ടി വച്ചിരിക്കുന്ന ഏത്തപ്പഴത്തിലേക്ക് മുട്ടയുടെ കൂട്ട് ഒഴിച്ചു യോജിപ്പിക്കുക.
  • പിന്നെ ഒരു ദോശക്കല്ല് അടുപ്പത്ത് വയ്ക്കുക. അതിനു മുകളിൽ ഒരു പാൻ വച്ച് നെയ്യ് തടവി ഏത്തപ്പഴകൂട്ട് ഒഴിച്ചു കൊടുക്കുക. 1 മിനിറ്റ് വെന്ത ശേഷം വറുത്ത മുന്തിരി, കശുവണ്ടി എന്നിവ മുകളിൽ ഇട്ടു കൊടുക്കുക, എന്നിട്ട്  മീഡിയം തീയിൽ 14 മിനിറ്റ് അടച്ച് വച്ച് വേവിക്കുക.
  • 14 മിനിറ്റിനു ശേഷം വേറൊരു പാനിലേക്ക്‌ നെയ്യ് ഒഴിച്ച്  കായ് പോള തിരിച്ചിട് 30 സെക്കന്റ്‌  വേവിക്കുക. കായ് പോള റെഡി.

English Summary : Kaipola, also known as banana cake.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA