ADVERTISEMENT

ഈ ചൂടുകാലത്തു എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഓറഞ്ച് സർബത് അല്ലെങ്കിൽ ഓറഞ്ച് മോജിറ്റോ. സൂപ്പർ ഡ്രിങ്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കാം. കൃത്രിമ പാനിയങ്ങൾ വാങ്ങിക്കുന്നതിന് പകരം വീട്ടിൽ തയാറാക്കാം.

ചേരുവകൾ 

  • ഓറഞ്ച് - 1 വലുത് 
  • നാരങ്ങാ -1/2 ടീസ്പൂൺ മുറിച്ചത് 
  • പുതിനയില - 2 തണ്ട് 
  • പഞ്ചസാര -1 ടേബിൾസ്പൂൺ
  • സോഡ  -1 ക്യാൻ
  • ഐസ് ക്യൂബ്സ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

ഒരു ഓറഞ്ചിന്റെ തൊലിയും കുരുവും കളഞ്ഞ് പൾപ്പ് മാത്രം എടുക്കുക. ശേഷം ഒരു ഗ്ലാസ് ജാറിൽ അരിഞ്ഞ നാരങ്ങാ കഷ്ണങ്ങളും പുതിന ഇലയും ഓറഞ്ച് പൾപ്പും ചേർത്ത് ഒരു തടി തവി ഉപയോഗിച്ച് നന്നയി ഉടച്ചു എടുക്കുക. നന്നായി യോജിപ്പിച്ചതിന് ശേഷം പഞ്ചസാര, ഐസ് ക്യൂബ്സ് എന്നിവ ചേർക്കുക. അവസാനമായി പ്ലെയിൻ സോഡാ ഒഴിച്ച് യോജിപ്പിക്കാം.

ഓറഞ്ച് / പുതിനയില വച്ച് അലങ്കരിച്ചു വിളമ്പാം .

English Summary : Orange Mojito, Summer Drink.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com