ADVERTISEMENT

വേനൽ ചൂടിനെ തണുപ്പിക്കാൻ മൂന്ന് വ്യത്യസ്ത രുചിയിൽ ലൈം ജ്യൂസ് തയാറാക്കാം.

1. കാരറ്റ് ലൈം

ആവശ്യമുള്ള സാധനങ്ങൾ 

  • ചെറുനാരങ്ങ - 1/2 മുറി 
  • കാരറ്റ് - ചെറിയ കഷ്ണം (പകരം ഓറഞ്ച് ഉപയോഗിക്കാം)
  • ഇഞ്ചി - ചെറിയ കഷണം 
  • പഞ്ചസാര - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

അരമുറി ചെറുനാരങ്ങാനീര് ഒരു മിക്സിയുടെ ജാറിലേക്ക് പിഴിഞ്ഞ് ഒഴിച്ചതിനു ശേഷം  അതിലേക്ക് ആവശ്യത്തിനുള്ള പഞ്ചസാര, ഒരു ചെറിയ കഷ്ണം ഇഞ്ചി, ഒരു ചെറിയ കാരറ്റ് (ചെറിയ കഷണങ്ങളാക്കിയത്) എന്നിവ ചേർത്ത് ഒരു ഗ്ലാസ് വെള്ളവും ഒഴിച്ച്  നന്നായി അടിച്ച് എടുക്കാം. ഇത് ഒരു അരിപ്പയിലൂടെ അരിച്ച് ഗ്ലാസ്സിലേക്ക് ഒഴിക്കാം. സ്വാദിഷ്ടവും ആരോഗ്യകരവുമായ കാരറ്റ് ലൈം ജ്യൂസ് തയാർ.

2. പുതിന ലൈം

  • ചെറുനാരങ്ങ - 1/2 മുറി 
  • പഞ്ചസാര - ആവശ്യത്തിന് 
  • ഇഞ്ചി - ചെറിയ കഷ്ണം 
  • പുതിനയില - 5/10 ഇല 
  • പച്ചമുളക് - 1 ചെറുത് 

തയാറാക്കുന്ന വിധം

ഒരു മിക്സിയുടെ ജാറിലേക്ക് അരമുറി ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചതിനു ശേഷം ആവശ്യത്തിനുള്ള പഞ്ചസാരയും ഒരു ചെറിയ കഷ്ണം ഇഞ്ചിയും പത്തോ പതിനഞ്ചോ പുതിനയിലയും ഇട്ട് വളരെ ചെറിയ ഒരു പച്ചമുളകും ചേർത്ത് ഒരു ഗ്ലാസ് വെള്ളമൊഴിച്ച്  നന്നായി അടിച്ചെടുക്കാം. ശേഷം ഒരു അരിപ്പയിലൂടെ അരിച്ച് ഗ്ലാസിലേക്ക് ഒഴിക്കാം. സ്വദിഷ്ടമായ പച്ചമുളക്, മിന്റ് ലൈം തയാർ.

3. ബീറ്റ്റൂട്ട് ലൈം

  • ചെറു നാരങ്ങ - 1/2 മുറി 
  • ബീറ്റ്റൂട്ട് - ചെറിയ കഷ്ണം  (പകരം മാതളനാരങ്ങാ ഉപയോഗിക്കാം)
  • പഞ്ചസാര - ആവശ്യത്തിന്
  • ഇഞ്ചി - ചെറിയ കഷണം 
  • വെള്ളം - 1 ഗ്ലാസ്‌

തയാറാക്കുന്ന വിധം 

മിക്സിയുടെ ജാറിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിച്ച്, ഇഞ്ചിയും ബീറ്റ്റൂട്ടും ഒരു ഗ്ലാസ് വെള്ളവും ഒഴിച്ച് ആവശ്യത്തിനുള്ള പഞ്ചസാരയും ഇട്ട് നന്നായി അടിച്ചെടുക്കുക. ശേഷം ഒരു അരിപ്പയിലൂടെ അരിച്ച്  ഗ്ലാസിലേക്ക് ഒഴിച്ച് എടുക്കാം സ്വാദിഷ്ടവും ഹെൽത്ത് വുമായ ബീറ്റ്റൂട്ട് ലൈം തയാർ.

English Summary : Different Varieties of lime Juice, Iftar Recipes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com