ADVERTISEMENT

മീനില്ലാതെ ഭക്ഷണം കഴിക്കാൻ നമ്മളിൽ പലർക്കും ബുദ്ധിമുട്ടല്ലേ. അതുകൊണ്ട് തന്നെ എത്ര തരത്തിൽ ഉള്ള മീൻ വിഭവങ്ങൾ പരീക്ഷിക്കാനും തയാറാണ്. അപ്പോൾ മീൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്ന എല്ലാവർക്കുമായി ഇതാ ഒരു വെറൈറ്റി ഫിഷ് മസാല; കേര കറിവേപ്പില മസാല. ചപ്പാത്തിക്കും ചോറിനും പൊറോട്ടയ്ക്കും ഒരു ബെസ്റ്റ് കോമ്പിനേഷൻ കൂടിയാണ് ഇത്. കണ്ടാൽ ചിക്കൻ  ആണെന്നേ തോന്നു. കേരയിൽ മാത്രമല്ല ഏത് വലിയ മീൻ കൊണ്ടും ഈ വിഭവം തയാറാക്കാം.

കറിവേപ്പില കേര മസാല

ചേരുവകൾ

  • കേര - 1/2 കിലോഗ്രാം
  • മുളകുപൊടി - 1/2 ടേബിൾസ്പൂൺ + 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ
  • തൈര് - 2 ടേബിൾസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • ഉപ്പ്
  • കറിവേപ്പില - 5 തണ്ട്
  • കശുവണ്ടി പരിപ്പ് - 6 എണ്ണം
  • കുരുമുളക് - 1 ടീസ്പൂൺ
  • എണ്ണ
  • സവാള - 1
  • തക്കാളി - 1
  • ഗരം മസാല - 1 ടീസ്പൂൺ
  • കടുക് - 1/4 ടീസ്പൂൺ

 

പാകം ചെയ്യുന്ന വിധം

മീൻ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വയ്ക്കുക. ഇതിൽ തൈരും 1/2 ടേബിൾസ്പൂൺ മുളകുപൊടി,  മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എല്ലാം ചേർത്ത് കുഴച്ച് മീനിൽ പുരട്ടി അര മണിക്കൂർ വയ്ക്കണം. അതിന് ശേഷം മീൻ ഷാലോ ഫ്രൈ ചെയ്ത് എടുത്തു വയ്ക്കാം.

കറിവേപ്പില, കശുവണ്ടി പരിപ്പ്, കുരുമുളക് ഇതെല്ലാം കൂടി അൽപം വെള്ളം ചേർത്ത് പേസ്റ്റ് പോലെ അരച്ചെടുക്കണം. അതിന് ശേഷം ഒരു ചട്ടി വച്ച് 1 ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം കുറച്ച് കറിവേപ്പില ചേർത്ത് മൂപ്പിക്കണം. അതിലേക്ക് പൊടിയായി അരിഞ്ഞ സവാള ചേർത്ത് 2 മിനിറ്റ് വഴറ്റണം. ഇതിലേക്ക് തക്കാളി ചേർത്ത്  നന്നായി വഴറ്റണം. തക്കാളി വെന്ത് സവാളയോട് ചേർന്ന ശേഷം അരച്ച് വച്ചിരിക്കുന്ന അരപ്പ് ചേർത്ത് നന്നായി വഴറ്റുക. മസാലയ്ക്ക് ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർത്ത് കൊടുക്കണം. 

ശേഷം ഗരം മസാലയും ചേർത്ത് നന്നായി വഴറ്റി 3/4 കപ്പ്‌ വെള്ളം കൂടി ചേർത്ത് എണ്ണ തെളിയുന്നത് വരെ മൂടി വയ്ക്കണം. അതിന് ശേഷം മീൻ  ചേർത്ത്  2 മിനിറ്റ് മൂടി വയ്ക്കണം. അത് കഴിഞ്ഞ് അടപ്പ് തുറന്നു വീണ്ടും നന്നായി ഇളക്കി 2 മിനിറ്റ് കൂടി വയ്ക്കണം.  ടേസ്റ്റി കേര മസാല തയാർ.

English Summary : Tuna Fish Masala for Lunch.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com