ADVERTISEMENT

മലയാളികൾക്ക് ചോറ് ഇല്ലാതെ പറ്റില്ല, ഒട്ടുമിക്ക ദിവസങ്ങളിലും വീട്ടിൽ ചോറ് മിച്ചം വരാറുണ്ട്  ഇങ്ങനെ വരുന്ന ചോറ് കൊണ്ടുള്ള ഒരു അടിപൊളി വിഭവമാണ് രൊറ്റില , നോർത്ത് ഇന്ത്യയിൽ നിന്നാണ് ഈ രുചിയുടെ വരവ്. പെട്ടന്ന്  ഉണ്ടാക്കിയെടുക്കാൻ പറ്റും. 

ചേരുവകൾ

  • ചോറ് –  1.5   കപ്പ്‌
  • തൈര് –   1/2 കപ്പ് 
  • ഗോതമ്പു പൊടി –   2  കപ്പ് 
  • സവാള –    1 വലുത്
  • പച്ചമുളക് –     3 (എരിവ് അനുസരിച്ച്)
  • കറിവേപ്പില 

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ തൈരും ചോറും നന്നായി യോജിപ്പിച്ച് എടുക്കുക. ഇതിലേക്ക് ഗോതമ്പ് പൊടിയും ചേർത്ത് കുഴച്ച് എടുക്കാം. ഇതിലേക്ക് ചെറുതായി അരിഞ്ഞ ബാക്കി ചേരുവകളും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം. ചെറിയ ബോളുകളാക്കി ചപ്പാത്തിക്ക് പരത്തുന്നത് പോലെ പരത്തി എടുക്കാം. ഫ്രൈയിങ് പാനിൽ ഓയിൽ ചേർക്കാതെ വേവിച്ച് എടുക്കാം.

English Summary : Leftover Rice Rotla.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com