ADVERTISEMENT

ചെമ്മീൻ മസാല ഉള്ളിൽ നിറച്ച വ്യത്യസ്തമായൊരു ബ്രേക്ക്ഫാസ്റ്റ് രുചി ഇതാ...

ചേരുവകൾ: 

A.ഫില്ലിങ്ങിന്‌ :

  •  ചെമ്മീൻ പൊരിക്കാൻ:
  • ചെമ്മീൻ – 200 ഗ്രാം
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • കുരുമുളക് പൊടി – 1 ടീസ്പൂൺ
  • ഉപ്പ് –ആവശ്യത്തിന് 
  • വെളിച്ചെണ്ണ – ആവശ്യത്തിന്

B. ഫില്ലിങ് തയാറാക്കാൻ:

  • വെളിച്ചെണ്ണ – 2 ടീസ്പൂൺ
  • ഉള്ളി – 2 ഇടത്തരം
  • പച്ചമുളക് – 2 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന് 
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • കുരുമുളക് പൊടി – 1 ടീസ്പൂൺ
  • ഗരം മസാല – 1/4 ടീസ്പൂൺ
  • അരിഞ്ഞ മല്ലിയില – 1 ടീസ്പൂൺ

C. ഉണ്ടപ്പുട്ട് ചേരുവകൾ

  • അരിപ്പൊടി – 1 കപ്പ്
  • ചിരകിയ തേങ്ങ – 1/2 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – ആവശ്യാനുസരണം

തയാറാക്കുന്ന വിധം: 

A. ഫില്ലിങ്ങിന്:

1. ചെമ്മീനിൽ ഉപ്പ്, കുരുമുളക്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് യോജിപ്പിച്ച് 15 മിനിറ്റ് മാറ്റി വയ്ക്കുക.

2. ഒരു കടായിയിൽ ചെമ്മീൻ പൊരിക്കാൻ  ആവശ്യമായ വെളിച്ചെണ്ണ ചേർക്കുക, തുടർന്ന് ചെമ്മീൻ പൊരിച്ചെടുക്കുക .

3. അതേ കടായിയിൽ സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക.

4. സവാള സ്വർണ്ണനിറമാകുമ്പോൾ കുരുമുളക്, മഞ്ഞൾപ്പൊടി, ഗരം മസാല, പൊരിച്ച ചെമ്മീൻ എന്നിവ ചേർത്ത് നന്നായി ഇളക്കുക.

5. അവസാനം അരിഞ്ഞ മല്ലിയില ചേർത്ത് നന്നായി യോജിപ്പിക്കുക.

 

B. ഉണ്ടപ്പുട്ടിനായി:

1. ഒരു പാത്രം എടുത്ത് അരി മാവ്, ചിരകിയ തേങ്ങ, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.

2. എന്നിട്ട് പതുക്കെ വെള്ളം ചേർത്ത് മൃദുവായി കുഴച്ചെടുക്കുക.

3. കൈയ്യിൽ  അല്പം എണ്ണ പുരട്ടി അതിൽ നിന്ന് ചെറിയ ഉരുളകളാക്കുക.

4. ഉരുള കൈകൊണ്ട് പരത്തി തയാറാക്കിയ ഫില്ലിംഗ് ഒരു സ്പൂൺ വച്ച് ബോൾ പോലെയാക്കിയെടുക്കുക.

5. ഓരോ ബോളും ചിരകിയ തേങ്ങയിൽ ഉരുട്ടി ഒരു സ്റ്റീമറിൽ വയ്ക്കുക.

6. ഉണ്ടപ്പുട്ട് 15 മിനിറ്റ് അല്ലെങ്കിൽ പൂർണ്ണമായും വേവുന്നതു വരെ സ്റ്റീം ചെയ്യുക.

English Summary : Prawns Filled Steam Balls 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com