ADVERTISEMENT

തട്ടുകടയിൽ കിട്ടുന്ന രുചിയിൽ കോഴി പൊരിച്ച് എടുക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ചിക്കൻ - 2 കിലോഗ്രാം
  • വറ്റൽമുളക് - 15 എണ്ണം
  • ചെറിയ ഉള്ളി  - 10 എണ്ണം
  • മുളകുപൊടി - 1 1/2 ടേബിൾസ്പൂൺ
  • കാശ്മീരി മുളകുപൊടി - 1 1/2 ടേബിൾസ്പൂൺ
  • കുരുമുളകു പൊടി - 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി -1 ടീസ്പൂൺ
  • ഗരം മസാല - 1 ടീസ്പൂൺ
  • വിനാഗിരി - 2 ടേബിൾസ്പൂൺ
  • കറിവേപ്പില
  • ഇഞ്ചി - ഒരു വലിയ കഷ്ണം
  • വെളുത്തുള്ളി - 2 കുടം
  • പെരുംജീരകം - 1 ടേബിൾസ്പൂൺ
  • അരിപ്പൊടി - 2 ടേബിൾസ്പൂൺ
  • കോൺഫ്ലോർ - 1 ടേബിൾസ്പൂൺ
  • വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്
  • കറിവേപ്പില - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

1. മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകു പൊടി, ഗരം മസാല, വിനാഗിരി ആവശ്യത്തിന് ഉപ്പ്, കറിവേപ്പില എന്നിവ ചേർത്ത് ചിക്കൻ 3 മണിക്കൂർ പുരട്ടി വയ്ക്കുക.

2. അതിനു ശേഷം വറ്റൽമുളക്, ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, പെരുംജീരകം എന്നിവ ചതച്ച് ചിക്കനിലേക്ക് ചേർക്കുക.

3. ഇതിൽ അരിപ്പൊടി, കോൺഫ്ലോർ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

4. ഫ്രൈയിങ് പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ചിക്കൻ  വറുക്കാൻ ഇടുക. പകുതി വേവാകുമ്പോൾ കോരി എടുക്കുക, അതിലെ തരി മാറ്റി ചിക്കൻ വറക്കുക. തരി കരിഞ്ഞു പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യന്നത്. ചിക്കൻ വറുത്ത് പാകമാകുമ്പോൾ കോരിവച്ചിരിക്കുന്ന തരി ചേർത്ത് രണ്ടും കൂടെ വീണ്ടും വറത്ത് കോരുക. ഇങ്ങനെ ചെയ്താൽ തട്ടുകടയിലെ പോലെ നല്ല ക്രിസ്പി ചിക്കൻ ഫ്രൈ റെഡി. 

English Summary : Thattukada Style Chicken Fry.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com