ADVERTISEMENT

ഈ കറി മാത്രം മതി ചോറ് തീരുന്നതറിയില്ല.  ചതച്ചെടുത്ത ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത ചെമ്മീൻ കറിക്ക് സ്വാദ് ‌കൂടും.

അരപ്പിനു വേണ്ട ചേരുവകൾ   

1. തേങ്ങ ചിരവിയത് - 1 കപ്പ് 
2. ചെറിയ ഉള്ളി - 4-5 എണ്ണം
3. വെളുത്തുള്ളി - 2-3 എണ്ണം
4. ഇഞ്ചി - ഒരിഞ്ചു നീളത്തിൽ ഒരു കഷ്ണം 
5. കാശ്മീരി മുളകുപൊടി - 3  ടീസ്പൂൺ 
6. മല്ലിപ്പൊടി - 1 ടീസ്പൂൺ
7.മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

മറ്റു ചേരുവകൾ 
1. ചെമ്മീൻ  - 500 ഗ്രാം
2. പച്ച മാങ്ങ - 1 
3. മുരിങ്ങക്ക - 1 
4. വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ  
5. കറിവേപ്പില - 2 തണ്ട്
6. ചെറിയ ഉള്ളി - 6-7  എണ്ണം ( ചതച്ചെടുക്കുക) 
7. വെളുത്തുള്ളി - 2-3 എണ്ണം  ( ചതച്ചെടുക്കുക) 
8. ഇഞ്ചി - ഒരിഞ്ചു നീളത്തിൽ ഒരു കഷ്ണം  ( ചതച്ചെടുക്കുക) 
9. കാശ്മീരി മുളക് പൊടി - 1 1/2 ടീസ്പൂൺ 
10. മല്ലിപൊടി - 1 ടേബിൾസ്പൂൺ
11. മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
12. ഉപ്പ് - ആവശ്യത്തിന് 

താളിക്കാൻ ആവശ്യമായ ചേരുവകൾ 

1. വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ  
2. കടുക് - 1 ടീസ്പൂൺ 
3. വറ്റൽ മുളക്  - 3 എണ്ണം 
4. ചെറിയ ഉള്ളി - 6-7  എണ്ണം
5. കറിവേപ്പില - 1 തണ്ട്
6. ഉലുവാപ്പൊടി - 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം  
1. അരപ്പിനുള്ള ചേരുവകൾ കുറച്ചു വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. 
2. ചെറിയ ഉള്ളി - 6-7  എണ്ണം, വെളുത്തുള്ളി - 2-3 എണ്ണം, ഇഞ്ചി - ഒരിഞ്ചു നീളത്തിൽ ഒരു കഷ്ണം എന്നിവ ചതച്ചെടുക്കുക. 
3. ഒരു ചട്ടിയിൽ വെളിച്ചെണ്ണ,  കറിവേപ്പില  ചതച്ചെടുത്ത ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾ പ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി തിരുമ്മി എടുക്കുക. 
ഇതിലേക്ക്  2കപ്പ് വെള്ളം ചേർത്ത് തിളക്കുമ്പോൾ അരിഞ്ഞു വെച്ച പച്ചമുളകും മാങ്ങയും മുരിങ്ങക്കായും ചേർത്ത് ഒന്നുകൂടെ തിളപ്പിക്കുക. ശേഷം അരപ്പും സ്വൽപ്പം വെള്ളവും കൂടി ചേർക്കുക .
4.മാങ്ങയും മുരിങ്ങക്കായും വെന്തു  കറി തിളക്കുമ്പോൾ ചെമ്മീൻ ഇട്ടു മിനിട്ടു വേവിച്ചു   തീ ഓഫ് ചെയ്യുക.
5. മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച്  ചൂടാകുമ്പോൾ കടുകും ബാക്കി ചേരുവകളും ചേർത്ത് വഴറ്റി ചെമ്മീൻ കറിയിലേക്ക് ഒഴിക്കുക . 

ചൂട്  ചോറിനും കപ്പയ്ക്കും പറ്റിയ ഒന്നാന്തരം ചെമ്മീൻ കറി തയാർ.

English Summary : Onion Prawns Curry.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com