ADVERTISEMENT

പച്ചചക്ക അരിഞ്ഞ് വെയിലത്ത് വച്ച് ഉണക്കി പൊടിച്ചെടുത്ത് തയാറാക്കുന്ന ചക്കപുട്ട്.

ചേരുവകൾ 

  • ഉണങ്ങിയ ചക്ക പൊടിച്ചത്  - 2 കപ്പ് 
  • തേങ്ങ ചിരകിയത് - 1/ 4 കപ്പ് 
  • ഉപ്പ് / വെള്ളം - ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

  • പച്ച ചക്ക ചെറിയ കഷ്ണങ്ങളാക്കി നന്നായി ഉണക്കി എടുക്കാം. ഉണങ്ങിയ ചക്ക ചെറിയ ചൂടോട് കൂടി തന്നെ പൊടിച്ചെടുത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കാം. ശേഷം വെള്ളം കുറേശ്ശേയായി തളിച്ച് കൊടുത്ത് നനച്ചെടുക്കാം.
  • പുട്ടിന്റെ  മാവ് ഒരു ഉരുള ആയി പിടിക്കുമ്പോൾ ഒട്ടും തന്നെ പൊടിയാതെ കിട്ടണം.
  • ഇനി ഒരു പുട്ടുകുറ്റിയിൽ  തേങ്ങ ചിരകിയതും പുട്ടിന്റെ മാവും ഇടകലർത്തി ഇട്ട് കൊടുത്ത് ആവിയിൽ ഒരു 10 മിനിട്ട് വേവിച്ചെടുക്കാം.
  • സ്വാദിഷ്ടമായ ചക്ക പുട്ട് തയാർ.

ശ്രദ്ധിക്കുക : 

  • ചക്ക ഉണക്കുമ്പോൾ അരക്ക് ഉണ്ടാകരുത്. അരക്കിൻറെ അംശം ഇരുന്നാൽ നേരിയ കയ്പ്പ് രസം വരാൻ സാധ്യത ഉണ്ട്.
  • ചക്ക ചെറിയ ചൂടോടെ പൊടിക്കുകയാണെങ്കിൽ വേഗം പൊടിഞ്ഞ് കിട്ടും.
  • തേങ്ങയുടെ അളവിന് അനുസരിച്ചു സ്വാദ് കൂടും. അധികം മൂക്കാത്ത ഇളവൻ തേങ്ങാ എടുത്താൽ നല്ലതാണ്‌.

English Summary : Chakka Puttu Malayalam Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com