ADVERTISEMENT

ചെറിയ പെരുന്നാൾ ആഘോഷത്തിന് വീട്ടിൽ തയാറാക്കാം കുടുക്ക (മട്ട്ക്ക) ബിരിയാണി. റമസാനിൽ നേടിയ ഹൃദയവിശുദ്ധിയുടെ കരുത്തോടെ ഇന്നു ചെറിയ പെരുന്നാൾ, വീടുകളിൽ തന്നെ രുചികരമായ വിഭവങ്ങൾ തയാറാക്കാം

ചേരുവകൾ

A. ഗ്രീൻ ട്രൈബൽ ചിക്കൻ കബാബിന്:

  • എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ – 250 ഗ്രാം
  • തൈര് – 1 ടേബിൾ സ്പൂൺ 
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
  • പുതിന-മുളക് പേസ്റ്റ് (8-10 പുതിന ഇലകൾ + 2 പച്ചമുളക്) – 2 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

 

B. അരി പാചകം ചെയ്യുന്നതിന്:

  • ബസ്മതി അരി – 1 1/2 കപ്പ് 
  • ഓയിൽ – 1 ടേബിൾ സ്പൂൺ
  • ഗ്രാമ്പൂ – 1
  • കറുവപ്പട്ട സ്റ്റിക്ക് – 1 ഇഞ്ച്
  • തക്കോലം – 1
  • ഉപ്പ് – 1 1/2 ടീസ്പൂൺ
  • ജീരകം – 1 ടീസ്പൂൺ
  • നാരങ്ങാ നീര് – 1 ടീസ്പൂൺ

 

C.  ചിക്കൻ മസാലയ്ക്ക്

  • ഓയിൽ – 4 ടീസ്പൂൺ
  • സവാള – 2
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
  • തക്കാളി – 2 
  • ഉപ്പ് – ആവശ്യത്തിന്
  • പ്രത്യേക മുളക് പേസ്റ്റ് (10 പുതിന ഇലകൾ + ഒരു പിടി മല്ലിയില + 2 പച്ചമുളക്) – 4 ടേബിൾ സ്പൂൺ
  • കുരുമുളക് പൊടി – 1/2 ടീസ്പൂൺ
  • ചുവന്ന മുളക് ഫ്ളേക്സ്– 1/2 ടീസ്പൂൺ.
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • ചിക്കൻ കബാബുകൾ

 

  • D. ദം പാചകം ചെയ്യുന്നതിന്
  • ചിക്കൻ കബാബ് മസാല
  • 70% വേവിച്ച ബസ്മതി അരി
  • കാപ്സിക്കം, പുതിനയില, മല്ലിയിലകൾ (അലങ്കരിക്കാനായി)

 

തയാറാകുന്ന വിധം:

A. ഗ്രീൻ ട്രൈബൽ ചിക്കൻ കബാബിന്:

1. ഒരു പാത്രത്തിൽ, ചിക്കൻ കഷ്ണങ്ങൾ ചേർക്കുക (ചെറിയ ക്യൂബ് വലുപ്പമുള്ള കഷണങ്ങളായി മുറിക്കുക).
2. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തൈര്, പുതിന-മുളക് പേസ്റ്റ്, ഉപ്പ് എന്നിവ ചിക്കൻ കഷ്ണങ്ങളിൽ ചേർക്കുക.
3. ചിക്കൻ കഷ്ണങ്ങൾ മാരിനേറ്റ് ചെയ്ത് 30 മിനിറ്റ് മാറ്റിവയ്ക്കുക.
4. ഈ മാരിനേറ്റ് ചെയ്ത ചിക്കൻ കഷ്ണങ്ങൾ സ്ക്യൂവറിലേക്ക് ത്രെഡ് ചെയ്യുക .

 

B. കബാബ് നിർമ്മിക്കുന്നതിന്:

1. ഓരോ വശവും 8-10 മിനിറ്റ്  കബാബുകൾ ഗ്രിൽ ചെയ്യുക.  

 

C. മട്ക ബിരിയാണി മസാല തയാറാക്കാൻ

1. ഇടത്തരം തീയിൽ ഒരു കടായി വയ്ക്കുക, എണ്ണ, ഉള്ളി അരിഞ്ഞത് എന്നിവ ചേർത്ത് 2 മിനിറ്റ് വഴറ്റുക.
2. ഉള്ളി നിറം മാറിയാൽ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തക്കാളി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
3. മൂടി അടയ്ക്കുക, 5 മിനിറ്റ് വേവിക്കുക.
4. ചുവന്ന മുളക് ഫ്ളേക്സ്, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, പ്രത്യേക മുളക്  പേസ്റ്റ് എന്നിവ ചേർത്ത് 3 മിനിറ്റ് വഴറ്റുക.
5. അതിനുശേഷം ട്രൈബൽ ചിക്കൻ കബാബുകൾ ചേർക്കുക.
6. നന്നായി ഇളക്കി 5-7 മിനിറ്റ് വേവിക്കുക.

 

D. അരി പാകം ചെയ്യുന്നതിന്:

1. ബസ്മതി അരി കഴുകി വെള്ളം കളയാൻ 30 മിനിറ്റ് വയ്ക്കുക.
2. ഒരു കലത്തിൽ അരി പാകം ചെയ്യാൻ ഏകദേശം 2 ലിറ്റർ വെള്ളം എടുക്കുക. ഉയർന്ന ചൂടിൽ വയ്ക്കുക.
3. വെള്ളം തിളപ്പിക്കാൻ അടുക്കുമ്പോൾ എണ്ണ, ജീരകം, ഗ്രാമ്പൂ, പട്ട , തക്കോലം, നാരങ്ങ നീര്, ഉപ്പ് എന്നിവ ചേർക്കുക. ഉപ്പ് അലിയിക്കാൻ നന്നായി ഇളക്കുക.
4. തിളയ്ക്കുമ്പോൾ, അരിച്ചെടുത്ത ബസ്മതി അരി ചേർത്ത് നന്നായി ഇളക്കുക.
5. ഉയർന്ന ചൂടിൽ ഇത് തിളപ്പിക്കുന്നത് തുടരുക. വളരെ പതുക്കെ മാത്രം കുറച്ച് തവണ ഇളക്കി, അരി പൊട്ടാതിരിക്കാൻ ശ്രദ്ധിക്കുക.
6. അരി 70% വേവിച്ചുകഴിഞ്ഞാൽ (ഉയർന്ന തീയിൽ ഏകദേശം 8 മിനിറ്റ് എടുക്കും), അരി അരിച്ചെടുത്ത് മാറ്റി വയ്ക്കുക. 

 

E. ലേയറിംഗ് ദി മുട്ട്ക ബിരിയാണി:

1. ഒരു മട്ക (കളിമൺ കലം) എടുക്കുക, ചിക്കൻ മസാലയുടെ പകുതി ചേർത്ത് അരിഞ്ഞ മല്ലിയില വിതറുക. അതിനുശേഷം വേവിച്ച അരിയുടെ പകുതി ചേർക്കുക.
2. ബാക്കിയുള്ള ചിക്കൻ മസാല ചേർത്ത് അരിഞ്ഞ മല്ലിയില വിതറിയ ശേഷം വേവിച്ച അരി ചേർക്കുക.
3. അലങ്കരിക്കാൻ കുറച്ച് പുതിന ഇലകൾ, അരിഞ്ഞ മല്ലിയില, കാപ്സിക്കം, എന്നിവ മുകളിലായി വയ്ക്കുക.
4. അലുമിനിയം ഫോയിൽ ഉപയോഗിച്ച് കലം മൂടുക.

 

F.   ദം പാചകം ചെയ്യുന്നതിന്:

1. കത്തുന്ന കരിയിൽ മൺകലം വയ്ക്കുക, 15 മിനിറ്റ് വേവിക്കുക. രുചികരമായ ബിരിയാണി തയാർ.

English Summary  : Matka Biriyani with Tribal Chicken Kebabs.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com