ADVERTISEMENT

ഇഡ്ഡലി ചൂടോടു കൂടി, സാമ്പാർ, ചട്ണി എന്നിവ കൂട്ടി കഴിക്കാം.

ചേരുവകൾ

1. ഇഡ്ഡലിഅരി /പച്ചരി - 2 കപ്പ്‌
2. ഉഴുന്ന് -1 കപ്പ്‌
3. ഉലുവ -1 ടേബിൾ സ്പൂൺ
4. കുരുമുളക് -1 ടേബിൾ സ്പൂൺ
5. ജീരകം -1 ടേബിൾ സ്പൂൺ
6. കായം പൊടി -1 ടീസ്പൂൺ
7. കറിവേപ്പില
8. ചുക്ക് (ഉണങ്ങിയ ഇഞ്ചി )പൊടിച്ചത് -1 ടേബിൾ സ്പൂൺ
9. നല്ലെണ്ണ -2 ടേബിൾ സ്പൂൺ
10. നെയ്യ് -2 ടേബിൾ സ്പൂൺ
11. ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം :

അരി, ഉഴുന്ന്, ഉലുവ എന്നിവ വേറെ വേറെ പാത്രത്തിൽ വെള്ളം ഒഴിച്ച് 5 മണിക്കൂർ കുതിർക്കാൻ വയ്ക്കുക. 

എന്നിട്ട് നന്നായി അരച്ചെടുക്കുക (സാധരണ ഇഡ്ഡലിക്ക് അരയ്ക്കുന്ന പോലെ തന്നെ). അതിലേക്കു 4 മുതൽ 10 വരെ ഉള്ള ചേരുവകൾ ചേർത്തിളക്കുക. അതിനുശേഷം മാവ് പുളിക്കാനായി രാത്രി മുഴുവനോ അല്ലെങ്കിൽ ഒരു 8 മണിക്കൂർ എങ്കിലും അടച്ചു വയ്ക്കുക. ഇഡ്ഡലി ഉണ്ടാക്കാനായി ഇഡ്ഡലി തട്ടിൽ എണ്ണ പുരട്ടിയ ശേഷം മാവ് ഒഴിക്കുക. ഇഡ്ഡലി പാത്രത്തിൽ വെള്ളം വച്ച് മാവ് ഒഴിച്ച് വച്ച ഇഡ്ഡലി തട്ട് അതിലേക്കു ഇറക്കി വയ്ക്കുക. അടച്ചു വച്ച് 15 തൊട്ടു 20 മിനിറ്റ് ആവി കയറ്റി എടുക്കുക.

തീ അണച്ചു ചൂടാറിയ ശേഷം തട്ടിൽ നിന്ന് ഇഡ്ഡലി എടുത്തു മാറ്റുക. 

English Summary : Kanchipuram Idli,Traditional Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com