ADVERTISEMENT

രുചിയിൽ കേമനാണ് ഈ പാലക്കാട് സദ്യ അവിയൽ. കേരളത്തിന്റെ പല ഭാഗങ്ങളിലും വ്യത്യസ്ത രീതിയിലാണ് അവിയൽ തയാറാക്കുന്നത്. സാധാരണ അവിയലിൽ ചേർക്കുന്നത് പോലെ മഞ്ഞൾപ്പൊടി, മുളകുപൊടി, ജീരകം ,ഉള്ളി ഇവയൊന്നും പാലക്കാട് അവിയലിൽ ചേർക്കാറില്ല. വെളുത്ത നിറത്തിൽ പച്ചക്കറികൾ വെന്തു ഉടയാതെ വേണം അവിയൽ തയാറാക്കാൻ.

 

ചേരുവകൾ

  • ചേന - ഒന്നര കപ്പ്
  • വെള്ളരിക്ക - ഒരു കപ്പ്
  • കാരറ്റ് - 1
  • അമരയ്ക്ക/ ബീൻസ് - 10
  • മുരിങ്ങക്ക - രണ്ട്
  • മത്തങ്ങ - ഒരു ചെറിയ കഷ്ണം
  • പടവലങ്ങ - ഒരു കപ്പ്
  • പച്ചമുളക് - 6 (എരിവിന് ആവശ്യത്തിന്)
  • വെള്ളം - അര കപ്പ്
  • അധികം പുളിയില്ലാത്ത തൈര് - അര കപ്പ്
  • തേങ്ങ ചിരകിയത് - ഒരെണ്ണം
  • ഉപ്പ് - ആവശ്യത്തിന്
  • കറിവേപ്പില -  രണ്ടു തണ്ട്
  • വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ

 

തയാറാക്കുന്ന വിധം

  • പച്ചക്കറികൾ കഴുകി വൃത്തിയാക്കി നീളത്തിൽ അരിഞ്ഞ് വയ്ക്കുക. ഇതിലേക്ക് 4 പച്ചമുളക് നീളത്തിൽ കീറിയതും അര കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ച് വച്ച് ചെറിയ തീയിൽ 10 മിനിറ്റ് വേവിക്കുക.
  • പച്ചക്കറികൾ മുക്കാൽ വേവാകുമ്പോൾ ഇതിലേക്ക് തൈര് ചേർത്ത് കൊടുക്കുക. പുളി കൂടുതലുള്ള തൈര് ആണെങ്കിൽ കാൽക്കപ്പ് ചേർത്താൽ മതിയാകും.
  • തൈരിന്റെ പുളി പച്ചക്കറികളിലേക്ക് പിടിക്കാൻ ആയിട്ട് വീണ്ടും 5 മിനിറ്റ് കൂടി അടച്ചു വച്ച് വേവിക്കുക. പച്ചക്കറികൾ വെന്ത് ഉടയാതെ ശ്രദ്ധിക്കണം.
  • തേങ്ങ ചിരകിയതിൽ, രണ്ട് പച്ചമുളക് ചേർത്ത് ചതച്ചെടുത്ത് അവയിൽ ചേർക്കുക. അരപ്പ് നന്നായി യോജിച്ച് പച്ചമണം മാറുമ്പോൾ കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് തീ ഓഫ് ചെയ്യുക.
  • ഇരിക്കും തോറും രുചി കൂടുന്ന ഒരു അവിയൽ. തയാറാക്കി നാല് മണിക്കൂർ എങ്കിലും കഴിഞ്ഞു കഴിക്കുന്നതാണ് നല്ലത്.

 

English Summary : Palakkad avial is excellent in taste and easy to prepare.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com