ADVERTISEMENT

രുചികരമായ കപ്പ താളിച്ചത്. ചായയുടെ കൂടെ സ്നാക്ക് ആയി  കഴിക്കാനും മീൻകറിയും മുളക് ചമ്മന്തിയും ചേർത്ത് കഴിക്കാനും വളരെ നല്ലതാണ്.

ചേരുവകൾ

  • കപ്പ - മുക്കാൽ കിലോ
  • തേങ്ങ ചിരകിയത് - ഒരു മുറി
  • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
  • കടുക് - ഒരു ടീസ്പൂൺ
  • ചെറിയ ഉള്ളി - പത്തെണ്ണം
  • കറിവേപ്പില - ആവശ്യത്തിന്
  • ഉണക്ക മുളക് - 2
  • ഉപ്പ് -ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

  • കപ്പതൊലികളഞ്ഞ് കഴുകി വൃത്തിയാക്കി ഒരിഞ്ചു വലിപ്പത്തിലുള്ള കഷണങ്ങളാക്കി അരിയുക.
  • വെള്ളം തിളയ്ക്കുമ്പോൾ കപ്പ് ഇട്ട് മുക്കാൽ വേവാകുമ്പോൾ വെള്ളം ഊറ്റി കളയുക. വീണ്ടും വെള്ളം തിളപ്പിച്ച് കപ്പയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വേവിക്കുക. കഷ്ണങ്ങൾ വെന്ത് ഉടഞ്ഞു പോകരുത്.
  • വെള്ളം ഊറ്റി കളഞ്ഞ ശേഷം തേങ്ങാപ്പീരയും ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചുവയ്ക്കുക.
  • ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ചെറുതായി അരിഞ്ഞ  ചുവന്നുള്ളി, ഉണക്കമുളക്, കറിവേപ്പില ഇവ മൂപ്പിക്കുക.
  • ഉള്ളി മൂത്ത് ബ്രൗൺ നിറം ആകുമ്പോൾ തീ ഓഫ് ചെയ്ത ശേഷം കപ്പ ചേർത്ത് യോജിപ്പിച്ച് എടുക്കുക.

 

English Summary : Tapioca Stir fry.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com