ADVERTISEMENT

ഉഴുന്നും പച്ചരിയും തേങ്ങയും ചേർത്ത് അരച്ച് വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന സൂപ്പർ ഉഴുന്ന് അപ്പം.

ചേരുവകൾ

  • ഇഡ്ഡലി അരി – 1 കപ്പ്
  • ഉഴുന്ന് – 3\4 കപ്പ്‌
  • ജീരകം – 1 ടീസ്പൂൺ
  • തേങ്ങാ – 1 1/2 കപ്പ്
  • കറിവേപ്പില – ആവശ്യത്തിന്
  • സവാള – 1
  • ഉപ്പ് – ആവശ്യത്തിന്

അരിയും, ഉഴുന്നും രണ്ട് മണിക്കൂർ കുതിർത്തതിനു ശേഷം അരി നന്നായി അരയ്ക്കുക. ഉഴുന്ന് അധികം അരയാതെ അരച്ചെടുക്കുക.

ബാക്കിയുള്ള ചേരുവകൾ ചതച്ച് എടുത്ത് അരി ഉഴുന്ന് മാവിലേക്ക് ചേർക്കാം. ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു ദോശ തട്ടിൽ എണ്ണ പുരട്ടി കുറച്ചു കട്ടിയിൽ ചുട്ടെടുക്കുക. ഉഴുന്നപ്പം തയാർ.

തേങ്ങാ ചമ്മന്തി

  • തേങ്ങാ – 1/2 കപ്പ്‌
  • ചുവന്ന മുളക് – 2
  • ചെറിയ ഉള്ളി – 3
  • ഇഞ്ചി – ഒരു ചെറിയ കഷ്ണം
  • പുളി
  • ഉപ്പ്‌

ചേരുവകൾ എല്ലാം ചേർത്ത് അരച്ചെടുത്ത ശേഷം കടുക് വറുത്ത് ഇടാം.

വറുത്തിടാൻ

  • കടുക് –1/2 ടീസ്പൂൺ
  • മുളക് – 1
  • കറിവേപ്പില
  • വെളിച്ചെണ്ണ

തേങ്ങാ അരച്ചതിലേക്ക് കടുകും മുളകും വറുത്തിട്ടാൽ സ്വാദിഷ്ടമായ ചമ്മന്തി തയാർ.

English Summary : Uzhunnappam with special coconut chutney..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com