ADVERTISEMENT

പെട്ടെന്ന് തയാറാക്കാൻ പറ്റിയ സ്വാദിഷ്ടമായ  ഒരു വിഭവം  പച്ചക്കുരുമുളകും പച്ചമുളകും അരച്ചു ചേർത്ത  ചിക്കൻ. അയൺ, വിറ്റമിൻ കെ , ആന്റിഓക്സിഡന്റസും  ധാരാളം   അടങ്ങിയ പച്ചകുരുമുളക്  ശരീരത്തിലെ കൊഴുപ്പിനെയും ക്രമീകരിക്കുന്നു. ദഹനത്തെ സഹായിക്കാനും ഇത് ഉത്തമം. 

ചേരുവകൾ 

1. വെളുത്തുള്ളി   -  10  എണ്ണം 
2. കറിവേപ്പില - ഒരു തണ്ട് 
3. ഇഞ്ചി - രണ്ട് ചെറിയ കഷ്ണം 
4. ചെറിയ ഉള്ളി - 3 എണ്ണം 
5. പച്ചമുളക് -   5 എണ്ണം 
6. പച്ച കുരുമുളക് - 2 ടേബിൾസ്പൂൺ 
7. മല്ലിയില - ഒരു പിടി 
8. ഉപ്പ് - ആവശ്യത്തിന് 
9. ചിക്കൻ - 1 കിലോ 
10. കറിവേപ്പില - ഒരു തണ്ട് 
11. പച്ചമുളക് -   4 എണ്ണം 
12. വെളിച്ചെണ്ണ    -   1/4 കപ്പ്  
13. കോൺഫ്ലവർ  - 2  ടേബിൾസ്പൂൺ
14. നാരങ്ങാ നീര്  - 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം  

ഒന്ന് മുതൽ എട്ട്  വരെയുള്ള ചേരുവകൾ നല്ല മയത്തിൽ അരച്ച്, 2 ടേബിൾസ്പൂൺ നാരങ്ങാ നീരും കോൺഫ്ലവറും കൂടി ചേർത്ത് ചിക്കനിൽ പുരട്ടി ഒരു മണിക്കൂർ വയ്ക്കുക. ശേഷം വെളിച്ചെണ്ണ ഒഴിച്ച് ചെറിയ  തീയിൽ വറുത്തെടുക്കുക. മൂത്ത് വരുമ്പോൾ പച്ചമുളകും കറിവേപ്പിലയും കൂടി ചേർത്ത് ഒന്നൂടെ മൊരിയിച്ചെടുക്കുക.  പച്ചകുരുമുളക്  ചിക്കൻ റെഡി. 

English Summary : Green Pepper Chicken Fry.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com