ADVERTISEMENT

റസ്റ്ററന്റ് രുചിയിൽ തയാറാക്കാം റുമാലി റൊട്ടി. നല്ല തൂവാല പോലെ ഉള്ള സ്വാദേറിയ റുമാലി, ചൂടോടെ വിളമ്പാം.

ചേരുവകൾ

  • മൈദ - 2 കപ്പ്‌
  • നെയ്യ് അഥവാ എണ്ണ - 1 ടീസ്പൂൺ
  • പാൽ, ഉപ്പ് – ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

  • മാവിൽ ഉപ്പും നെയ്യ്/ എണ്ണ ചേർത്ത് യോജിപ്പിക്കുക. 
  • ഇതിലേക്ക് ആവശ്യത്തിന് പാൽ കുറച്ച് കുറച്ചായി ചേർത്ത് (പാൽ ഉപയോഗിക്കാൻ താല്പര്യമില്ലാത്തവർ നേരിയ ചൂട് വെള്ളം ചേർക്കാം ), കുഴച്ചെടുക്കുക. ഒരുപാടു സോഫ്റ്റ്‌ ആവരുത്. ഒരു 30മിനിറ്റ് ഇത് മാറ്റി വയ്ക്കണം.
  • 30 മിനിറ്റിന് ശേഷം നല്ല വിസ്താരമുള്ള പാൻ ചൂടാകാൻ വയ്ക്കുക.
  • കുഴച്ച മാവിൽ നിന്ന് നാരങ്ങ വലുപ്പത്തിൽ സമമായ രണ്ട് ഉരുളകൾ എടുത്ത് കൈകൊണ്ട് പരത്തുക. എന്നിട്ടു രണ്ടു വശത്തും എണ്ണ തേയ്ക്കുക.
  • ഇതിന്റെ ഓരോ വശം മാത്രം അരിപ്പൊടിയിൽ മുക്കുക. 
  • ചപ്പാത്തി പലകയിൽ മാവ് തൂവി ഈ രണ്ടു മാവ് ഉരുളകൾ അരിപ്പൊടി മുക്കാത്ത ഭാഗങ്ങൾ തമ്മിൽ ചേർത്ത് വെച്ച് ഒരുമിച്ചു നല്ല നൈസ് ആയി വലുതായി പരത്തുക. എളുപ്പത്തിൽ പരത്താൻ സാധിക്കും.
  • ഫ്രൈയിങ് പാൻ ഹൈ ഫ്‌ളൈമിൽ വച്ച് തിരിച്ചും മറിച്ചും ഇട്ടു ചുട്ട് എടുക്കുക. നന്നായി പൊന്തി വരും. ചൂടോടെ വിളമ്പാം.

English Summary : Easy Restaurant Style Roomali/Rumali Roti Malayalam Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com