ADVERTISEMENT

കാരറ്റ് ഡ്രിങ്ക് വളരെ രുചികരമായി വീട്ടിൽ തയാറാക്കാം. നട്സും പഴങ്ങളും ചേർത്ത് സമൃദ്ധമാണ് ഈ പാനീയം.

ചേരുവകൾ

ചേരുവകൾ
▪️കാരറ്റ് - 1 എണ്ണം
▪️പിസ്ത - 5 എണ്ണം
▪️അണ്ടിപ്പരിപ്പ് - 5 എണ്ണം
▪️ബദാം - 5 എണ്ണം
▪️പാൽപ്പൊടി - 1 ടേബിള്‍സ്പ്പുൺ
▪️ഏലക്ക - 1 എണ്ണം
▪️പഞ്ചസാര - 2 ടേബിൾസ്പ്പൂൺ
▪️പാൽ - 750 മില്ലിലിറ്റർ
▪️മാതളം - 2 ടേബിൾസ്പ്പൂൺ
▪️പിസ്ത നുറുക്കിയത് – ആവശ്യത്തിന്
▪️കസ്കസ് –ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

▪️തൊലികളഞ്ഞ കാരറ്റ് കഷ്ണങ്ങളാക്കി വെള്ളത്തിൽ വേവിച്ചെടുക്കുക

▪️വേവിച്ച കാരറ്റ്, ബാക്കി എല്ലാ ചേരുവകളും കൂടി (പാൽ ഒഴികെ)  മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക. 

▪️തിളപ്പിച്ച് ചൂടാറിയ പാലിലേക്ക് അരച്ച കൂട്ട് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് തണുപ്പിച്ച്,ആവശ്യമെങ്കിൽ വെള്ളത്തിൽ കുതിർത്ത കസ്കസ്, നുറുക്കിയ പഴങ്ങൾ നട്സ് എന്നിവ ചേർത്ത് കഴിക്കാവുന്നതാണ്.

▪️രുചികരമായ കാരറ്റ് കൊണ്ടുള്ള ഈ പാനീയം വയറും മനസ്സും ഒരു പോലെ നിറയ്ക്കും.

English Summary : Carrot Cool Drink Malayalam Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com