ADVERTISEMENT

രുചികരമായ ഒരു നാലുമണിപലഹാരം വളരെ എളുപ്പത്തിൽ തയാറാക്കാം.

സ്റ്റഫ്ഡ് ബ്രെഡ് സാൻവിച്ച് ചേരുവകൾ

1. സോയചങ്ക്സ് -1കപ്പ്
2. ബ്രെഡ് - 1
3. സവാള - 3
4. പച്ചമുളക് - 1
5. ഇഞ്ചി - 1 ഒരു കഷ്ണം
6. വെളുത്തുള്ളി - കുറച്ച്
7. മുളകുപൊടി - 1/2 ടീസ്പൂൺ
8. ഉപ്പ് - പാകത്തിന്
9. മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
10. മല്ലിപ്പൊടി - 1 ടീസ്പൂൺ
11. ഗോതമ്പ് പൊടി - 1 കപ്പ്
12. എണ്ണ - പൊരിയ്ക്കാൻ ആവശ്യമായത്
13. മല്ലിയില - കുറച്ച്

 

പാകം ചെയ്യുന്ന വിധം

1. സോയചങ്ക്സ് നല്ല ചൂടുള്ള വെള്ളത്തിൽ കുതിർത്തു വച്ച ശേഷം നന്നായി കഴുകിയെടുത്ത്  മുറുക്കെ പിഴിഞ്ഞ് മിക്സിയിൽ ഒന്ന് അടിച്ചെടുത്ത് മാറ്റിവയ്ക്കാം.
2. ബ്രഡ് വട്ടത്തിൽ മുറിച്ചെടുത്ത് വയ്ക്കാം.
3. ഒരു ഫ്രൈയിങ് പാനിൽ എണ്ണയൊഴിച്ച് ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി,വെളുത്തുള്ളി എന്നിവ വഴറ്റുക.
4. ഇതിലേക്ക് പൊടികൾ ചേർത്ത് വഴറ്റി സോയ ചങ്ക്സും ചേർത്ത് പൊരിച്ചെടുത്ത് കുറച്ച് മല്ലിയില അരിഞ്ഞത് ചേർത്ത് ചൂടാറാൻ വയ്ക്കാം.
5. ഒരു കഷ്ണം ബ്രഡിൽ കുറച്ച് വെള്ളം തേച്ച് ഇതിനു മുകളിൽ മസാല കൂട്ട് വച്ച് മറ്റൊരു ബ്രെഡ് ക്ഷണം വച്ച് ഒരു ടൂത്ത് പിക് കൊണ്ട് കുത്തിവയ്ക്കുക.
6. ഗോതമ്പ് പൊടിയിൽ കുറച് ഉപ്പും പാകത്തിന് വെള്ളവും ഒഴിച്ച് കലക്കി എടുക്കുക.
7. കട്ട് എടുത്താൽ ബാക്കി വരുന്ന ബ്രഡിനെ ഒന്നു ചൂടാക്കി പൊടിച്ച് വയ്ക്കാം.
8. തയാറാക്കിയ സാൻവിച്ച് ഗോതമ്പ് മാവ് കലകിയതിലും പിന്നെ ബ്രെഡ് പൊടിയിലും പൊതിന് എടൂത്ത് ചൂടായ എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കാം.

ടുമാറ്റോ സോസിനോടൊപ്പം വിളമ്പാം.

English Summary : Easy Soya Snack Recipe With Bread.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com