ADVERTISEMENT

ഉണക്ക കപ്പ ശർക്കരയിൽ വിളയിച്ചത് തയാറാക്കുവാൻ ആവശ്യമുള്ള ചേരുവകൾ ഏതെന്നു നോക്കാം.

1. ഉണക്ക കപ്പ – 200 ഗ്രാം
2. ശർക്കര – 200 ഗ്രാം
3. ഏലയ്ക്കാ പൊടിച്ചത് – 5 എണ്ണം
4. ചുക്കുപൊടി
5. ഉപ്പ്
6. എണ്ണ
7. വെള്ളം

 തയാറാക്കേണ്ട വിധം

1. ആദ്യമായി ഒരു പാൻ എടുക്കുക. പാൻ ചൂടായതിനു ശേഷം എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായതിനു ശേഷം ഉണക്കക്കപ്പ വറുത്തെടുക്കുക. വറുത്തെടുത്ത ഉണക്കകപ്പ മാറ്റിവയ്ക്കുക.
2. അരക്കപ്പ് വെള്ളത്തിൽ 200 ഗ്രാം ശർക്കര ഉരുക്കി എടുക്കുക.
3. മറ്റൊരു പാൻ ചൂടായതിനു ശേഷം ആ പാനിലേക്ക് ഉരുക്കിയ ശർക്കര അരിച്ചു ചേർക്കുക.
4. ശർക്കര നല്ലതുപോലെ ഇളക്കി കൊടുക്കുക. നല്ലതുപോലെ ഇളക്കി കൊടുത്ത് ശർക്കര ഒരു നൂൽ പരുവത്തിൽ വരുമ്പോൾ തീ ഓഫ് ചെയ്യുക.
5. അതിലേക്ക് ഒരു നുള്ള് ഉപ്പും ഒരു നുള്ള് ചുക്കുപൊടിയും ഏലയ്ക്കാ പൊടിച്ചതും ചേർത്ത് കൊടുത്ത് നല്ലതുപോലെ ഇളക്കുക.
6. അതിലേക്ക് വറത്ത് മാറ്റി വച്ചിരിക്കുന്ന ഉണക്കക്കപ്പ ചേർത്ത് കൊടുത്ത് നല്ലതുപോലെ യോജിപ്പിച്ച് എടുക്കാം.
7. തണുത്തതിനുശേഷം ഒരു നല്ല അടപ്പുള്ള ഒരു പാത്രത്തിലോ കുപ്പിയിലോ ഇട്ടു വയ്ക്കാം. ആവശ്യത്തിന് ഉപയോഗിക്കാം.

English Summary : Unakka kappa varuthathu or Traditional fried tapioca chips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com