ADVERTISEMENT

ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പിനെ നിയന്ത്രിച്ച് ശരീരഭാരം കുറച്ചുകൊണ്ടുവരാൻ ഉത്തമമാണ് ചുരക്ക ജ്യൂസ്. ജലാംശം  ഏറെ അടങ്ങിയ ചുരക്കയിൽ കാൽസ്യവും വിറ്റാമിൻ സി, കെ എന്നിവയും അടങ്ങിയിരിക്കുന്നു. പ്രമേഹവും രക്‌തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും ഇത് ഫലപ്രദമാണ്.

ചേരുവകൾ 

1. ചുരക്ക - മൂന്ന് ഇഞ്ച് നീളത്തിൽ  ഒരു കഷ്ണം 
2. ഇഞ്ചി - ഒരിഞ്ചു നീളത്തിൽ  ഒരു കഷ്ണം 
3. പുതിനയില - ആവശ്യത്തിന്
4. നാരങ്ങാ നീര് - പകുതി നാരങ്ങയുടെത് 
5. ഇന്ദുപ്പ്‌ - ആവശ്യത്തിന് 
6. ജീരകം - 1/4 ടീസ്പൂൺ 
7. കുരുമുളക് - 1/4 ടീസ്പൂൺ 
8. വെള്ളം - ഒരു ഗ്ലാസ്

തയാറാക്കുന്ന വിധം 

1. ചുരക്ക തൊലിയും കുരുവും കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി ബാക്കി ചേരുവകളും ചേർത്ത് നന്നായി അരച്ചെടുത്ത് ഒരു ഗ്ലാസ് വെള്ളവും കൂടി ചേർത്ത് ഒന്നൂടെ അടിച്ചെടുക്കുക. ശേഷം  അരിച്ചെടുക്കുക. വെയിറ്റ്  ലോസ് ജ്യൂസ് റെഡി.   

2. തുടർച്ചയായി ഒരു മാസം ഈ ജ്യൂസ് തയാറാക്കി കുടിക്കുമ്പോൾ തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നതാണ്. രാവിലെ പ്രഭാത ഭക്ഷണം കഴിക്കുന്നതിനു മുൻപ് ഈ ജ്യൂസ് തയാറാക്കി കുടിക്കേണ്ടത്.

ഉദരസംബന്ധമായ രോഗങ്ങൾ നിയന്ത്രിക്കാനും, ഹൃദയാരോഗ്യത്തിനും, ത്വക്ക് രോഗങ്ങളെ നിയന്ത്രിക്കാനും വളരെ ഫലപ്രദമാണ്. ജ്യൂസ് കുടിക്കുന്നതോടൊപ്പം തന്നെ ഭക്ഷണത്തിന് വേണ്ട നിയന്ത്രണവും വ്യായാമവും ആവശ്യമാണ്. 

English Summary : Amazing Juice for loss of Fat and Weight.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com