ന്യൂയോർക്ക് ചീസ് കേക്ക്, ഒട്ടും വിണ്ടു കീറാതെ

Ny Cheesecake
SHARE

ചീസ് ക്രീം കേക്ക് വിണ്ടു കീറാതെ പെർഫക്ടായി  തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ:
A. ചീസ് കേക്ക് ബെയ്‌സ്‌:
ഏതെങ്കിലും ബിസ്കറ്റ് - 3/4 കപ്പ്
ഉപ്പില്ലാത്ത വെണ്ണ ഉരുക്കിയത് - 3 ടീസ്പൂൺ
പഞ്ചസാര - 1 ടീസ്പൂൺ

B. ചീസ് കേക്കിനായി:
ക്രീം ചീസ് - 500 ഗ്രാം
പഞ്ചസാര - 3/4 കപ്പ്
സോർ ക്രീം (അല്ലെങ്കിൽ 1 ടീസ്പൂൺ തൈര് + 1 ടീസ്പൂൺ ഫ്രഷ് ക്രീം) - 1/8 കപ്പ്
മുട്ട - 3
വാനില എക്സ്ട്രാക്റ്റ് - 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം:

A. ചീസ് കേക്ക് ബേസ്:
1. ബിസ്ക്കറ്റ് പൊടിക്കുക. ഒരു ഇടത്തരം പാത്രത്തിൽ, പൊടിച്ച ബിസ്ക്കറ്റും ഉരുക്കിയ വെണ്ണയും പഞ്ചസാരയും ചേർത്ത് തുല്യമായി നനയുന്നതുവരെ ഇളക്കുക.
2. 7 ഇഞ്ച് സ്പ്രിങ് ഫോം കേക്ക് ടിന്നിലേക്ക് ബിസ്‌ക്കറ്റ് മിക്സ് അമർത്തുക. 180 ഡിഗ്രിയിൽ  8 മിനിറ്റ് ബേക്ക് ചെയ്യുക, തുടർന്ന് ചൂടാറാൻ വയ്ക്കുക.
3. 2 വലിയ ഷീറ്റ്  ഫോയിൽ വയ്ക്കുക. കേക്ക് ടിൻ മധ്യഭാഗത്ത് വച്ച് ടിന്നിന്റെ വശങ്ങളിൽ ഫോയിൽ മടക്കി വയ്ക്കുക.

B. ചീസ് കേക്കിനായി:
1. അവ്ൻ 230 ഡിഗ്രിയിൽ പ്രീഹീറ്റ് ചെയ്യുക. ഒരു ബീറ്റർ ഉപയോഗിച്ച് ക്രീം ചീസും പഞ്ചസാരയും ക്രീം പോലെ ആവുന്നത് വരെ  യോജിപ്പിക്കുക.
2. ബീറ്ററിന്റെ വേഗത കുറയ്ക്കുക, 3 മുട്ടകൾ ഓരോന്നായി ചേർക്കുക.
3.  ഫ്രഷ് ക്രീം + തൈര് , 1/2 ടീസ്പൂൺ വാനില എന്നിവ ചേർത്ത് യോജിപ്പിക്കുക.
4. തയാറാക്കിയ ബാറ്റർ കേക്ക് ടിന്നിലേക് ഒഴിക്കുക.

C. വാട്ടർ ബാത്തിൽ ബേക്ക് ചെയ്യുന്ന വിധം:
1. ഒരു കലത്തിൽ വെള്ളം തിളപ്പിക്കുക. ബേക്കിങ് ട്രേയിൽ ചീസ്കേക്ക് ടിൻ വയ്ക്കുക. അരികുകളിൽ ചൂടുവെള്ളം ഒഴിക്കുക.
സ്പ്രിംഗ്ഫോം ടിനിന്റെ  (1 1/2 – 2 ഇഞ്ച് വരെ വെള്ളം).
2. ചീസ് കേക്ക് പ്രീ ഹീറ്റ്  ചെയ്ത അവ്നിലേക്ക് മാറ്റുക, 230 ഡിഗ്രി സെൽഷ്യസിൽ 15 മിനിറ്റും, തുടർന്ന് ചൂട് 110 ഡിഗ്രി സെൽഷ്യസായി കുറച്ചു അധികമായി 70-75 മിനിറ്റ് ബേക്ക് ചെയ്യുക.
3. ഓവനിൽ  നിന്ന് ചീസ്കേക്ക് എടുത്ത് 45 മിനിറ്റ് അതേ ട്രേയിൽ വയ്ക്കുക.
4. നന്നായി ചൂടാറിയ ശേഷം രാത്രി മുഴുവൻ റഫ്രിജറേറ്ററിൽ വയ്ക്കുക.

English Summary : A perfect method to bake a creamy and crack free New York cheesecake.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA