ADVERTISEMENT

ദോശമാവു കൊണ്ട് വ്യത്യസ്ത രുചിയിൽ ഒരുക്കാം പണിയാരം.

ദോശ മാവ് - ഒരു കപ്പ് 

വറുത്തിടുവാനായി  ആവശ്യമുള്ള ചേരുവകൾ:

  • വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ
  • കടുക് - ഒരു ടീസ്പൂൺ
  • ഉഴുന്നുപരിപ്പ് - അര ടീസ്പൂൺ
  • കടലപ്പരിപ്പ്  - അര ടീസ്പൂൺ
  • ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞത് - 5 എണ്ണം
  • പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് - 2
  • കറിവേപ്പില -  ഒരു തണ്ട്

 

തയാറാക്കുന്ന വിധം

ഇവയെല്ലാം വറുത്ത് മാവിലേക്ക് ഒഴിക്കുക. അത്യാവശ്യം കട്ടിയും എന്നാൽ ഒഴിക്കാൻ പറ്റിയ പരുവത്തിൽ ആയിരിക്കണം മാവ്. അപ്പക്കാരയിൽ എണ്ണയൊഴിച്ച് അതിലേയ്ക്ക് മുക്കാൽ ഭാഗം  മാവ് ഒഴിച്ച് അടച്ചു വെച്ച് ചെറു തീയിൽ വേവിക്കുക. 

തിരിച്ചെടുത്തു രണ്ടുവശവും വെന്തതിനു ശേഷം ചട്നിയോടൊപ്പം കഴിക്കാം.

English Summary : Paniyaram Malayalam Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com