ADVERTISEMENT

റേഷൻ കടയിൽ നിന്നും കിട്ടുന്ന ചെറിയ അരി കൊണ്ട് ഒട്ടും കുഴഞ്ഞു പോകാതെ ടേസ്റ്റി തക്കാളി ചോറ് ഉണ്ടാക്കാം. ഈ ഒരു തക്കാളി ചോറിന്റെ കൂടെ പ്രത്യേകിച്ച് കറിയുടെ ആവശ്യമില്ല.

ചേരുവകൾ

  • റേഷനരി - 1 കപ്പ്
  • സവാള - 1 
  • തക്കാളി - 3 
  • കടുക് - 1/2  ടീസ്പൂൺ
  • കടല പരിപ്പ് - 1 ടേബിൾസ്പൂൺ 
  • ഉഴുന്ന് പരിപ്പ് - 1 ടേബിൾസ്പൂൺ 
  • വറ്റൽ മുളക് - 3 
  • എണ്ണ - 3 ടേബിൾസ്പൂൺ 
  • മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ 
  • മുളക് പൊടി - 1  1/2  ടീസ്പൂൺ 
  • മല്ലിയില - 2 ടേബിൾസ്പൂൺ 
  • കറിവേപ്പില - 2 തണ്ട് 
  • നാരങ്ങാ നീര് - 1 ടീസ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

ആദ്യം തന്നെ അരി വേവിച്ചെടുക്കണം. അതിനായി ചോറ് വേകാൻ ആവശ്യമായ വെള്ളം ഒരു പാത്രത്തിൽ വച്ച് തിളപ്പിക്കണം. അതിലേക്കു ഒരു ടീസ്പൂൺ നാരങ്ങാ നീരും ആവശ്യത്തിന് ഉപ്പും ചേർത്ത ശേഷം നന്നായി തിളച്ച വെള്ളത്തിലേക്ക് നല്ലതുപോലെ കഴുകിയ അരി ഇട്ടു കൊടുക്കണം. പാത്രം അടച്ചു വച്ച് അരി നന്നായി തിളയ്ക്കുമ്പോൾ തീ ഓഫ് ചെയ്തു അടപ്പിന് മുകളിൽ ഒരു ഭാരമുള്ള എന്തെങ്കിലും വച്ച് അരമണിക്കൂർ അടച്ച് വയ്ക്കണം. അര മണിക്കൂറിനു ശേഷം അടപ്പു തുറന്നു അരി പാകത്തിന് വേകായോ എന്ന് നോക്കുക. അര മണിക്കൂർ കൊണ്ട് തന്നെ അരി നന്നായി വെന്തു കിട്ടുന്നതാണ്. അരി വാർത്തെടുത്തു മാറ്റി വയ്ക്കുക 

,അടുത്തതായി ഒരു കടായി/പാൻ അടുപ്പത്തു വച്ച് അതിലേക്കു 3 ടേബിൾസ്പൂൺ എണ്ണ ഒഴിച്ച ശേഷം എണ്ണ നന്നായി ചൂടാകുമ്പോൾ അതിലേക്കു എടുത്തു വച്ചിരിക്കുന്ന കടുക്, ഉഴുന്ന്,കടലപരിപ്പ് ഇവ ചേർത്ത് കൊടുക്കാം. ഉഴുന്നും കടലപ്പരിപ്പും നന്നായി മൂത്തു കഴിയുമ്പോൾ അതിലേക്കു വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് ഇളക്കണം.അവ കൂടി മൂത്തു കഴിയുമ്പോൾ ചെറുതായി അരിഞ്ഞ സവാള  ചേർത്ത് കൊടുക്കാം. സവാള നന്നായി വഴന്നു വരുമ്പോൾ അതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. അടച്ചു വച്ച് കുക്ക് ചെയ്താൽ തക്കാളി വേഗം തന്നെ വെന്തു കിട്ടുന്നതാണ്. തക്കാളി നന്നായി വെന്തു കുഴഞ്ഞു കഴിയുമ്പോൾ മഞ്ഞൾ പൊടി ,മുളകുപൊടി, മല്ലി ഇല എന്നിവ കൂടി ചേർത്ത് നന്നായി ഒന്ന് ചൂടാക്കി എടുക്കണം. പൊടികളെല്ലാം മൂത്തു കഴിയുമ്പോൾ അതിലേക്കു വാർത്തു വച്ചിരിക്കുന്ന ചോറും ചേർത്ത് മിക്സ് ചെയ്തെടുക്കുക . കുഴഞ്ഞു പോകാതെ ശ്രദ്ധിച്ചു ഇളക്കി എടുക്കണം. അതിനു ശേഷം അടച്ചു വച്ച് 2 മിനിറ്റ് ചെറിയ തീയിൽ കുക്ക് ചെയ്യുക. ഇനി ചൂടോടു കൂടി വിളമ്പാവുന്നതാണ്.

ഈ അളവിൽ 2 പേർക്കുള്ള തക്കാളി ചോർ തയാറാക്കാം.

English Summary : Tomato Rice, Malayalam Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com