ADVERTISEMENT

കറു മുറെ കൊറിക്കാൻ ഉരുളക്കിഴങ്ങ് കൊണ്ടൊരു അടിപൊളി പലഹാരം.

ചേരുവകൾ

  • ഉരുളക്കിഴങ്ങ് - 4 എണ്ണം (പുഴുങ്ങിയത്)
  • അരിപ്പൊടി - 1 ഗ്ലാസ്
  • വെള്ളം - 1 ഗ്ലാസ്
  • വെളുത്തുള്ളി - 1 സ്പൂൺ 
  • ചുവന്ന മുളക് ചതച്ചത് - 1 സ്പൂൺ
  • ഉപ്പ് -ആവശ്യത്തിന്
  • കോൺഫ്ലോർ - 2 സ്പൂൺ
  • ഓയിൽ -ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ രണ്ട് സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും മുളക് ചതച്ചതും ചേർത്ത് മൂപ്പിക്കുക. ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് തിളച്ച് വരുമ്പോൾ അരിപ്പൊടി ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. കിഴങ്ങ് ഉപ്പും ചേർത്ത് വേവിച്ച് നന്നായി ഉടച്ച് ചേർക്കുക. കോൺഫ്ലോർ ചേർത്ത് എല്ലാം കൂടി േയാജിപ്പിക്കുക. വീഡിയോയിൽ കാണുന്നത് പോലെ .നന്നായി ഉരുട്ടി കഷ്ണങ്ങളാക്കി മുറിച്ച് വറുത്ത എണ്ണയിൽ പൊരിച്ച് കോരുക.

English Summary :Crunchy And Delicious Potato Snack.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com