ADVERTISEMENT

നാടൻ വിഭവങ്ങൾക്ക് എന്നും ആരാധകരുണ്ട്. ചക്കപ്പഴം ചേർത്ത് രുചികരമായ കൊഴുക്കട്ട തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ചക്കപ്പഴം - 1 കപ്പ്
  • ഗോതമ്പുപൊടി  - 1/2 കപ്പ് + 2 ടേബിൾസ്പൂൺ
  • ശർക്കര  - 1/4 - 1/3 കപ്പ്
  • വെള്ളം
  • നാളികേരം - 3/4 കപ്പ്
  • ഏലക്കപ്പൊടി - 1/4 ടീസ്പൂൺ
  • നെയ്യ് - 1/2 ടീസപൂൺ
  • ഉപ്പ്, എണ്ണ – ആവശ്യത്തിന് 

 

തയാറാക്കുന്ന വിധം

  • ചക്ക ഗ്രൈൻഡറിൽ അരച്ചെടുക്കുക. 
  • അതിൽ ഉപ്പും ഗോതമ്പുമാവും ചേർത്ത് കുഴച്ചെടുക്കുക. 
  • ഒരു പാത്രത്തിൽ ശർക്കരയും വെള്ളവും ചേർത്ത് പാനിയാക്കുക അത് തിളയ്ക്കുമ്പോൾ ഏലക്കാപൊടിയും ഉപ്പും തേങ്ങാപ്പീരയും ചേർത്ത് യോജിപ്പിച്ചു വെള്ളംതോർത്തിയെടുക്കുക.  
  • കൈയിൽ എണ്ണതടവി ചെറിയ ഗോതമ്പുബോൾസ് എടുത്തു കൈകൊണ്ടു പരത്തി തേങ്ങാപ്പീര ഉള്ളിൽവച്ച്, ഉരുട്ടി ആവിയിൽ 9-10  മിനിട്ട് വേവിച്ചെടുക്കുക.

English Summary : Wheat Kozhukkatta, Healthy Snack.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com