ADVERTISEMENT

പോഷകമൂല്യം ഏറെ അടങ്ങിയതാണ് നുറുക്ക് ഗോതമ്പ് . വിറ്റാമിൻസും  മിനറൽസും ധാരാളം അടങ്ങിയ നുറുക്ക് ഗോതമ്പ് ശരീരഭാരം കുറക്കാനും ദഹനത്തെ സഹായിക്കാനും ഉത്തമം. 

ചേരുവകൾ
1. നുറുക്ക് ഗോതമ്പ് - 1 കപ്പ്
2. തേങ്ങ ചിരവിയത് - 1 കപ്പ്
3. ഉപ്പ് - ആവശ്യത്തിന്
4. വെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം 

1. ഒരു പാൻ അടുപ്പിൽ വച്ച് നുറുക്ക് ഗോതമ്പ് ബ്രൗൺ കളർ ആകുന്നത് വരെ വറുത്തെടുക്കുക. കൈ വിടാതെ ഇളക്കണം. ശേഷം ചൂടാറുമ്പോൾ റവയുടെ പാകത്തിൽ പൊടിച്ചെടുക്കുക. 

2. പൊടിച്ചെടുത്ത നുറുക്ക് ഗോതമ്പ് ഒരുപാത്രത്തിൽ ഇട്ട്  നികക്കെ വെള്ളം ഒഴിച്ച് ഇളക്കി രണ്ട് മിനിട്ടിനു ശേഷം വെള്ളം ഊറ്റിക്കളയുക. വീണ്ടും വെള്ളം ഒഴിച്ച് രണ്ട് മണിക്കൂർ കുതിരാൻ വയ്ക്കുക . 

3. ശേഷം വെള്ളം പിഴിഞ്ഞ് കളഞ്ഞ്  ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് പുട്ട് ഉണ്ടാക്കുക. ഇടക്കിടെ തേങ്ങാ ചിരവിയതും  ഇട്ടു കൊടുക്കാം. ഇത് ഒന്ന് കൂടി ഉടച്ചെടുത്തു സ്വല്പം തേങ്ങയും  ചേർത്ത് ഇളക്കി വീണ്ടും പത്തു മിനിട്ടു   പുട്ടു കുറ്റിയിൽ വേവിക്കുക. പഞ്ഞി പോലെ സോഫ്റ്റായ നുറുക്കു ഗോതമ്പ്  പുട്ട് തയാർ . 

4. കുട്ടികൾക്ക് തയാറാക്കുമ്പോൾ സ്വല്പം പഞ്ചസാര കൂടെ തേങ്ങയിൽ ചേർക്കാം.

English Summary : Broken Wheat Puttu, Healthy Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com