ADVERTISEMENT

ഏതു കറിയിലും പ്രത്യേകിച്ച് നോൺ വെജിറ്റേറിയൻ കറികളിൽ അത്യാവശ്യം വേണ്ട ചേരുവയാണ് ഇഞ്ചി വെളുത്തുള്ളി മിശ്രിതം. കൃത്രിമ ചേരുവകൾ ഒന്നുമില്ലാതെ ജിൻജർ ഗാർലിക്‌ പേസ്റ്റ് ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ 

  • ഇഞ്ചി - 100 ഗ്രാം 
  • വെളുത്തുള്ളി - 100 ഗ്രാം 
  • ഉപ്പ് -1 ടീസ്പൂൺ
  • സൺഫ്ലവർ ഓയിൽ - 2 ടേബിൾ സ്പൂൺ 

തയാറാക്കുന്ന വിധം 

  • തൊലി കളഞ്ഞു വൃത്തിയാക്കി കഴുകിയ ഇഞ്ചിയും വെളുത്തുള്ളിയും ഒരു ടവൽ ഉപയോഗിച്ച് തുടച്ചു നനവില്ലാതെ വയ്ക്കണം. 
  • ആദ്യം ഇഞ്ചി ചെറിയ കഷണങ്ങളായി മിക്സിയിൽ അരയ്ക്കുക, ഇതിൽ വെളുത്തുള്ളി ചേർത്തരയ്ക്കുക. ഇതിലേക്ക് ഉപ്പ് ചേർത്ത് വീണ്ടും പേസ്റ്റ് രൂപത്തിൽ അരയ്ക്കണം. 
  • കുറച്ചു ഓയിൽ ചേർത്ത് വീണ്ടും അടിക്കുക .നന്നായി ഉണങ്ങിയ കുപ്പിയിൽ ഇത് കുറേശ്ശേ ഇട്ടു ഇടയ്ക്കിടെ കുറേശ്ശേ ഓയിൽ ഒഴിക്കുക. 
  • എല്ലാം ഇട്ടു കഴിഞ്ഞാൽ കുപ്പി ചെറുതായി കുലുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കാം. ഉണങ്ങിയ സ്പൂൺ ഉപയോഗിച്ച് എടുക്കാൻ ശ്രദ്ധിക്കണം.

English Summary : Store Ginger Garlic paste in a plastic or glass bottle and keep it in the refrigerator. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com